Film News

കാന്താര കാണാനെത്തുന്നവർ മദ്യമാംസാദികൾ ഉപയോഗിക്കരുത് എന്ന പോസ്റ്റർ; വിശദീകരണവുമായി റിഷബ് ഷെട്ടി

കാന്താര കാണാൻ വരുന്നവർ മദ്യമാംസാദികൾ ഉപയോഗിക്കരുത് എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പ്രതികരണവുമായി റിഷബ് ഷെട്ടി. ആരോ വ്യാജമായി നിർമിച്ച പോസ്റ്റർ ആണ് അതെന്നും മറ്റുള്ളവരുടെ ശീലങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും റിഷബ് ഷെട്ടി പറഞ്ഞു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റിലാണ് റിഷബ് ഷെട്ടി ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്.

പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി. ഈ വിവരം പ്രൊഡക്ഷൻസുമായി ചെക്ക് ചെയ്തു. ആളുകളുടെ ഭക്ഷണരീതികളെയോ ശീലങ്ങളെയോ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും, ഇത് ആരോ മനഃപൂർവം വൈറലാക്കാൻ വേണ്ടി ചെയ്ത വ്യാജ പോസ്റ്റാണെന്നും റിഷബ് ഷെട്ടി പറഞ്ഞു.

'കാ‍ന്താര കാണാൻ തിയറ്ററിൽ വരുന്നവർ ദൈവികമായ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധിക്കുക. മദ്യപിക്കരുത്, പുകവലിക്കരുത്, മാംസ ഭക്ഷണങ്ങൾ കഴിക്കരുത്, ഇത്രയും കാര്യങ്ങൾ സിനിമ തിയറ്ററിൽ കാണുന്ന ദിവസം പാലിക്കാൻ ശ്രദ്ധിക്കുക,' ഇത്തരത്തിലാണ് പോസ്റ്റർ പ്രചരിച്ചത്.

അതേസമയം കാന്താര ചാപ്റ്റർ 1 ഒക്ടോബർ രണ്ടിന് റിലീസിന് ഒരുങ്ങുകയാണ്. റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക.

വൈകാരിക മുഹൂർത്തങ്ങൾക്കപ്പുറം സംഭവ ബഹുലമായ ഒരു കഥയാണ് മിറാഷ്: ജീത്തു ജോസഫ്

ജിഎസ്ടി പരിഷ്‌കരണം വിലക്കയറ്റം തടയുമോ? MONEY MAZE

'പ്രേമത്തിനും ആയുസ്സുണ്ടന്നേ'; നവ്യ നായർ - സൗബിൻ ഷാഹിർ ചിത്രം 'പാതിരാത്രി' ടീസർ എത്തി

"അച്ഛനുമായി താരതമ്യം ചെയ്യരുത്, തട്ടീം മുട്ടീം പൊയ്ക്കോട്ടെ..."

സംഭവ വിവരണം നാലര സംഘം മലയാളത്തിലെ ഏറ്റവും ചെലവേറിയ വെബ് സീരീസ്: കൃഷാന്ത് ആര്‍.കെ

SCROLL FOR NEXT