Film News

'കാന്താര'യ്ക്ക് പുരസ്‌കാരം; മോസ്റ്റ് പ്രോമിസിംഗ് ആക്ടറായി ഋഷഭ് ഷെട്ടി

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ അവാര്‍ഡ് നേടി നടന്‍ ഋഷഭ് ഷെട്ടി. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് താരം പുരസ്‌കാരത്തിന് അര്‍ഹനായത്. ഫെബ്രുവരി 20ന് ഡല്‍ഹിയില്‍ വെച്ച് ഋഷഭ് ഷെട്ടി പുരസ്‌കാരം ഏറ്റുവാങ്ങും.

അടുത്തിടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ഋഷഭ് കാന്തരയുടെ പ്രീക്വല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ റിലീസ് ചെയ്തത് ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്നും 2024ല്‍ കാന്താരയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുമെന്നുമാണ് താരം പറഞ്ഞത്.

'കാന്താര ചിത്രീകരിക്കുമ്പോഴാണ് ചിത്രത്തിന് ഒരു പ്രീക്വലിന്റെ സാധ്യതയുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. കാരണം കാന്തരയുടെ ചരിത്രം ഒരുപാട് പറയാനുണ്ട്. നിലവില്‍ ആദ്യ ഭാഗത്തിന്റെ തിരക്കഥയുടെ ചര്‍ച്ചകളിലാണ് ഞങ്ങള്‍', എന്നും ഋഷഭ് ഷെട്ടി കൂട്ടിച്ചേര്‍ത്തു.

നിലിവില്‍ കാന്താര 1ന് വേണ്ടിയുള്ള റിസേര്‍ച്ച് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ, കഥയോ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഋഷബ് ഷെട്ടി വ്യക്തമാക്കി. ഋഷബ് ഷെട്ടി തന്നെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച കാന്താര 450 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം സെപ്റ്റംബര്‍ 30നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.

ദി റൈഡ് തിയറ്ററുകളിലേക്ക് ; ഡിസംബർ 5 മുതൽ യാത്ര തുടങ്ങുന്നു

'ഞാനും ഒരു ഫാൻ ആണ്', സോജപ്പൻ ട്രോളുകളിൽ പൃഥ്വിരാജ്

ഷോ സ്റ്റീലർ ഷമ്മി, ഡബിൾ പഞ്ചിൽ പൃഥ്വിരാജ്;കയ്യടി നേടി 'വിലായത്ത് ബുദ്ധ'

മുഖ്യമന്ത്രിയുടെ ആ വാക്കുകൾ ചിന്തിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.എം.അനിൽകുമാർ അഭിമുഖം

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

SCROLL FOR NEXT