Film News

'നിങ്ങള്‍ ഇപ്പോള്‍ കണ്ടത് രണ്ടാം ഭാഗം'; കാന്താര പ്രീക്വല്‍ 2024ല്‍ എത്തുമെന്ന് ഋഷബ് ഷെട്ടി

കാന്താര പ്രീക്വല്‍ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ഋഷബ് ഷെട്ടി. ഇപ്പോള്‍ റിലീസ് ചെയ്തത് ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്നും 2024ല്‍ കാന്തരയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുമെന്നും ഋഷബ് ഷെട്ടി പറഞ്ഞു. കാന്തര തിയേറ്ററില്‍ 100 ദിവസം പിന്നിട്ടതിന് ബാംഗ്ലൂരില്‍ വെച്ച് നടത്തിയ പരിപാടിയിലായിരുന്നു പ്രഖ്യാപനം.

'കാന്തരയ്ക്ക് ഇത്രയധികം സ്‌നേഹം നല്‍കിയ പ്രേക്ഷകര്‍ക്ക് നന്ദി. നിങ്ങളുടെയും ദൈവത്തിന്റെയും സഹായം കൊണ്ട് ചിത്രം തിയേറ്ററില്‍ 100 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ കാന്തരയുടെ ആദ്യ ഭാഗം പ്രഖ്യാപിക്കുകയാണ്', ഋഷബ് ഷെട്ടി പറഞ്ഞു.

നിങ്ങള്‍ ഇപ്പോള്‍ കണ്ടത് കാന്തര 2 ആണ്. ആദ്യ ഭാഗം 2024ല്‍ റിലീസ് ചെയ്യും.
ഋഷബ് ഷെട്ടി

'കാന്തര ചിത്രീകരിക്കുമ്പോഴാണ് ചിത്രത്തിന് ഒരു പ്രീക്വലിന്റെ സാധ്യതയുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. കാരണം കാന്തരയുടെ ചരിത്രം ഒരുപാട് പറയാനുണ്ട്. നിലവില്‍ ആദ്യ ഭാഗത്തിന്റെ തിരക്കഥയുടെ ചര്‍ച്ചകളിലാണ് ഞങ്ങള്‍', എന്നും ഋഷബ് ഷെട്ടി കൂട്ടിച്ചേര്‍ത്തു.

നിലിവില്‍ കാന്തര 1ന് വേണ്ടിയുള്ള റിസേര്‍ച്ച് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ, കഥയോ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഋഷബ് ഷെട്ടി വ്യക്തമാക്കി. ഋഷബ് ഷെട്ടി തന്നെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച കാന്തര 450 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം സെപ്റ്റംബര്‍ 30നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.

'ഞങ്ങളുടെ സൂര്യൻ തിരിച്ചെത്തിയിരിക്കുന്നു'; വൈകാരികമായ കുറിപ്പുമായി ദുൽഖർ

ഇടിയല്ല പൊലീസിലെ പ്രൊഫഷണലിസം; കുന്നംകുളത്തില്‍ മാത്രം നില്‍ക്കില്ല, ക്രൂരതയുടെ കഥകള്‍

എന്താകും ഈ 'വള' കൊണ്ട് സംഭവിക്കാൻ പോകുന്നത്? കൗതുകം നിറച്ച് ‘വള’ ടീസർ

ലോകയില്‍ 'കിളിയേ കിളിയേ' എന്ന ഗാനം ഉപയോഗിക്കാന്‍ അതാണ് കാരണം: ശാന്തി ബാലചന്ദ്രന്‍ പറയുന്നു

'എല്ലാവര്‍ക്കും സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും'; പിറന്നാൾ ദിനത്തിൽ മമ്മൂട്ടി

SCROLL FOR NEXT