Film News

'അവരാണ് യഥാര്‍ത്ഥ രാജാവും റാണിയും'; കാട്ടുവാസിയെന്ന് വിളിച്ചയാളുടെ വായടപ്പിച്ച് റിമ കല്ലിങ്കല്‍

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാര കമന്റുമായി എത്തിയവര്‍ക്ക് മറുപടി നല്‍കി നടി റിമ കല്ലിങ്കല്‍. സ്‌പെയിന്‍ യാത്രയ്ക്കിടെ സന്ദര്‍ശിച്ച കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ റിമ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് താഴെയായിരുന്നു കമന്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിങ്ങളെ കാണാന്‍ കാട്ടുവാസിയെ പോലെയുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്, ആ വിശേഷണത്തിന് നന്ദിയുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ഈ മണ്ണിന്റെ യഥാര്‍ത്ഥ രാജാവും റാണിയും അവരല്ലെ എന്നും റിമ മറുപടി നല്‍കി.

പ്രളയ ദുരന്തഫണ്ട് മുക്കിയെടുത്ത് ട്രിപ് പോയതാണോ എന്ന ചോദ്യത്തിന്, അതെ 19 ലക്ഷം നഷ്ടത്തില്‍ നിന്ന് അടിച്ചുമാറ്റി എന്നായിരുന്നു റിമ നല്‍കിയ മറുപടി. കൊറോണ വരും വീട്ടില്‍ പോ എന്ന് ഉപദേശിച്ചയാള്‍ക്ക്, ഈ യാത്ര ഒരുപാട് മുമ്പ് നടത്തിയതാണെന്ന മറുപടിയും റിമ നല്‍കി.

ഹൗസ് മാര്‍ട്ടെല്‍ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോര്‍ണിയിലെ വാട്ടര്‍ ഗാര്‍ഡന്‍സില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ താരം പങ്കുവെച്ചു. ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്ക് ഈ സ്ഥലം മനസിലായോ എന്ന കുറിപ്പോടെയായിരുന്നു റിമ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

കണ്ടിറങ്ങുമ്പോൾ മറക്കുന്ന ചിത്രമല്ല 'പാതിരാത്രി', ഇത് നിങ്ങളെ ഹോണ്ട് ചെയ്യും: ആൻ അഗസ്റ്റിൻ

SCROLL FOR NEXT