Film News

റിമ കല്ലിങ്കലിന്റെ "തിയേറ്റർ" IX യാൾട്ട ചലച്ചിത്രമേളയിലേക്ക്, ചിത്രത്തിന് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വേർഡ് പ്രീമിയർ

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം "തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി" IX യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. ചിത്രം ഒക്ടോബർ 7-ന് നടക്കുന്ന മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ലോക പ്രീമിയർ ചെയ്യും. അഞ്ജന ടാക്കീസിന്റെ ബാനറിൽ എത്തുന്ന ചിത്രം യൂറേഷ്യൻ ബ്രിഡ്ജ് – ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ ആണ് മത്സരിക്കുന്നത്. മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് "തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി".

റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിനത്തിന് ഒരുങ്ങുകയാണ്. 'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലി ഈ ചിത്രത്തിലും കാണാൻ സാധിക്കും. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് "തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി".

അഞ്ജന ടാക്കീസ് നിർമിച്ചചിത്രത്തിൻ്റെ സഹ നിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്. 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' റിലീസിന് മുമ്പ് തന്നെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും പ്രത്യേക ജൂറി പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. TIME അന്താരാഷ്ട്ര ചലച്ചിത്രമേള, CinéV- CHD അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ മേളകളിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വരുന്ന ഒക്ടോബർ 16ന് ചിത്രം തിയേറ്ററുകളിലത്തും.

ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എംഎസും, എഡിറ്റിങ് അപ്പു ഭട്ടത്തിരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. സെയ്ദ് അബാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പബ്ലിക് റിലേഷന്‍സ് എഎസ് ദിനേശ് ആണ് നിര്‍വഹിക്കുന്നത്. മാാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യല്‍) ആണ്.

'പ്രണയ പരാ​ഗം, ചടുല വികാരം', വിന്റേജ് മൂഡുമായി "പെറ്റ് ഡിറ്റക്ടീവിലെ" 'തരളിത യാമം' പ്രമോ ​ഗാനം

'ഭൂമി ഉണരുമ്പോൾ ചോര മണം', വൺ മില്യൺ കടന്ന് 'നൈറ്റ് റൈഡേഴ്സി'ലെ 'ഭൂതഗണം'

ഇത്തവണ പെപ്പെയ്ക്കൊപ്പം ഒരു ആനയുമുണ്ട്, ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബി​ഗ് ബഡ്ജറ്റ് ചിത്രം 'കാട്ടാളൻ' തയ്‌ലൻഡിൽ ഷൂട്ടിം​ഗ് ആരംഭിച്ചു

ബാലാമണി ഇമേജിൽ പരിചിതയായ നവ്യയിൽ നിന്നൊരു മാറ്റമാണ് 'പാതിരാത്രി', അതെനിക്ക് ചലഞ്ചിങ്ങ് ആയി തോന്നി; റത്തീന

'Free borders, Free choices, Free bodies and...'; കുടിയേറ്റ വിരുദ്ധരായ ട്രംപ് അനുകൂലികള്‍ക്ക് ഈ സിനിമ പിടിക്കുമെന്ന് തോന്നുന്നില്ല

SCROLL FOR NEXT