Film News

ഡിയോരമ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നേടി റിമ കല്ലിങ്കല്‍

ഡിയോരമ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം സ്വന്തമാക്കി നടി റിമാ കല്ലിങ്കല്‍. 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. സമാനതകളില്ലാത്ത മികവുറ്റ പ്രകടനമായിരുന്നു റിമാ കല്ലിങ്കലിന്റേതെന്ന് ജൂറി വിലയിരുത്തി.

ഗിരീഷ് കാസര്‍വളളി, മനീഷ കൊയ് രാള ,സുരേഷ് പൈ ,സുദീപ് ചാറ്റര്‍ജി, സച്ചിന്‍ ചാറ്റെ എന്നിവരാണ് ജൂറി അംഗങ്ങള്‍ . നായാട്ട് എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനായി. മികച്ച സിനിമക്കുള്ള സില്‍വര്‍ സ്പാരോ പുരസ്‌കാരം നായാട്ട് എന്ന സിനിമക്കാണ്.

സര്‍ദാര്‍ ഉദ്ദം എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ സ്പാരോ അവാര്‍ഡ് സുജിത് സര്‍ക്കാര്‍ നേടി. ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ബറാഹ് ബൈ ബറാഹ് എന്ന ചിത്രം അവാര്‍ഡ് കരസ്ഥമാക്കി.

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

SCROLL FOR NEXT