Film News

റിമ കല്ലിങ്കൽ പ്രധാന കഥാപാത്രം; സജിൻ ബാബുവിന്റെ 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിലേക്ക്

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. അഞ്ജന ടാക്കീസ് നിർമിക്കുന്ന ചിത്രത്തിൽ റിമാ കല്ലിങ്കലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമ്മാതാക്കളായും സന്തോഷ് കോട്ടായി സഹനിർമ്മാതാവായും എത്തുന്ന ഈ ചിത്രം, കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നു.

ഈ സിനിമയുടെ അന്താരാഷ്ട്ര യാത്രയിലെ ഒരു പുതിയ അധ്യായമാണ് കാസാനിലെ ഈ പ്രദർശനം. നേരത്തെ കാൻസ് ചലച്ചിത്രമേളയിൽ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആഗോളതലത്തിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. കൂടാതെ, 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കലയും ശക്തമായ കഥാപരിസരവും ഒത്തുചേരുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായി മാറിയിരിക്കുന്നു.

ടാറ്റർസ്ഥാൻ-ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ (TIME) സാംസ്കാരിക പരിപാടിയുടെ ഭാഗമായി 2025 ഒക്ടോബർ 8-നും 9-നും റഷ്യയിലെ കാസാനിൽ വെച്ചാണ് ചിത്രത്തിന്റെ പ്രദർശനം. വ്യാപാര, സാംസ്കാരിക, നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം, ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള പ്രത്യേക പരിപാടികൾക്കും ചർച്ചകൾക്കും വേദിയൊരുക്കുന്നുണ്ട്. ഈ ഫോറം കലാപരമായ മൂല്യവും സാംസ്കാരിക പ്രാധാന്യവുമുള്ള സിനിമകളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതിന്റെ തെളിവാണ് 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ തിരഞ്ഞെടുപ്പ്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രദർശനത്തിൽ പങ്കെടുക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യും. അതോടൊപ്പം, സജിൻ ബാബു 'ആധുനിക ഇന്ത്യൻ സിനിമ: സമകാലിക പ്രവണതകൾ' എന്ന വിഷയത്തിൽ ഒരു പ്രത്യേക പ്രഭാഷണവും നടത്തും. കൂടാതെ, പ്രശസ്ത സംവിധായകൻ ഡോ. ബിജു “ഇന്ത്യൻ സിനിമയും സംസ്കാരാതീതമായ കഥാവതരണങ്ങളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 2025 ഒക്ടോബർ 16-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

'പ്രേമത്തിനും ആയുസ്സുണ്ടന്നേ'; നവ്യ നായർ - സൗബിൻ ഷാഹിർ ചിത്രം 'പാതിരാത്രി' ടീസർ എത്തി

"അച്ഛനുമായി താരതമ്യം ചെയ്യരുത്, തട്ടീം മുട്ടീം പൊയ്ക്കോട്ടെ..."

സംഭവ വിവരണം നാലര സംഘം മലയാളത്തിലെ ഏറ്റവും ചെലവേറിയ വെബ് സീരീസ്: കൃഷാന്ത് ആര്‍.കെ

മെമ്മറീസിലെ ആ ഷോട്ട് പരീക്ഷണമായിരുന്നു, അതുപോലൊന്ന് മിറാഷിലും ഉണ്ട്: ജീത്തു ജോസഫ്

വള സിനിമയിലെ ഫൈറ്റ് എടുക്കുമ്പോള്‍ ചവിട്ടിന്റെ ടൈമിങ് തെറ്റി, ധ്യാനിന്റെ കൈ ഒടിഞ്ഞു: ലുക്മാന്‍

SCROLL FOR NEXT