Film News

റൈഫിൾ ക്ലബിൽ എന്ത് കൊണ്ട് മൂന്ന് എഴുത്തുകാർ, ആഷിക് അബു പറയുന്നു

ക്രിസ്മസ് റിലീസായി എത്തിയ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ആഷിക് അബു ചിത്രം റൈഫിൾ ക്ലബിന്റെ തിരക്കഥ മൂന്ന് പേരാണ്. ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും സുഹാസും. മായാനദിക്ക് ശേഷം ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും ആഷിക് അബുവിനായി രചന നിർവഹിച്ച ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്. വയനാട് ബത്തേരിയിലെ ഒരു റൈഫിൾ ക്ലബിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂന്നിയാണ് ചിത്രം.

അനുരാ​ഗ് കശ്യപും ഹനുമാൻ കൈൻഡുമാണ് വില്ലൻമാരായി എത്തിയത്. റൈഫിൾ ക്ലബ്ബിൽ ഒന്നുരണ്ട്‌ ദിവസത്തിനിടയിൽ നടക്കുന്ന സംഭവങ്ങളാണ്‌ സിനിമ. ആക്‌ഷൻ സ്വഭാവത്തിൽ ഫൺ മൂഡിലുള്ള സിനിമയാണ്‌ റൈഫിൾ ക്ലബ്.25ലേറെ പ്രധാന കഥാപാത്രങ്ങളുള്ള സിനിമ കൂടിയാണിത്. എന്ത് കൊണ്ട് മൂന്ന് തിരക്കഥാകൃത്തുക്കൾ എന്ന ചോദ്യത്തിന് ആഷിക് അബുവിന്റെ മറുപടി ഇങ്ങനെ - സിനിമയുടെ തിരക്കഥ എഴുതിയവരിൽ ഒരാളായ ദിലീഷ്‌ കരുണാകരൻ സംവിധാനം ചെയ്യുന്ന ‘ലൗലി’യുടെ കാമറ ഞാനാണ്‌ ചെയ്‌തിട്ടുള്ളത്‌. അതിന്റെ ഷൂട്ടിങ്‌ നടക്കുന്നത്‌ മുട്ടം റൈഫിൾ ക്ലബ്ബിനു സമീപമാണ്‌. അങ്ങനെ ആ സമയത്ത്‌ കിട്ടിയ ആശയമാണ്‌ സിനിമയുടേത്‌. അത്‌ ദിലീഷിനോട്‌ പറഞ്ഞു. അതിലേക്ക്‌ സുഹാസുകൂടി എത്തി. ഏറ്റവും അവസാനം എഴുത്തിൽ ഭാഗമായ ആളാണ്‌ ശ്യാം പുഷ്‌കരൻ. അവർ മൂന്നു പേർക്കും അവരുടെ സ്ഥിരം രീതിയിൽനിന്ന്‌ വ്യത്യസ്തമായ അനുഭവമായിരുന്നു ഇതെന്നാണ്‌ മനസ്സിലായത്‌. പുതുമയുള്ള ഒരു പരിശ്രമമാണ്‌.

ദേശാഭിമാനി വാരാന്തപതിപ്പിലാണ് ആഷിക് അബുവിന്റെ പ്രതികരണം. തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ നാരദൻ, നീലവെളിച്ചം എന്നീ സിനിമകൾക്ക് ശേഷം ആഷിക് അബുവിന്റെ ബോക്സ് ഓഫീസിലും പ്രേക്ഷകർക്കുമിടയിലേക്കുള്ള ശക്തമായ തിരിച്ചുവരവായി കൂടിയാണ് റൈഫിൾ ക്ലബിനെ വിലയിരുത്തുന്നത്.

അനുരാ​ഗ് കശ്യപ്, ഹനുമാൻ കൈൻഡ് എന്നിവരെ വില്ലൻമാരായി മലയാളം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് വാണി വിശ്വനാഥിന്റെ ഇട്ടിയാനം, ദിലീഷ് പോത്തന്റെ അവറാൻ, വിജയരാഘവൻ, അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഹനുമാൻകൈൻഡ് റാഫി, സെന്ന ഹെഗ്‌ഡെ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, നിയാസ് മുസലിയാർ, സജീവ് കുമാർ, പിരമൾ ഷായിസ്, കിരൺ പീതാംബരൻ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ് തുടങ്ങിയവരാണ് റൈഫിൾ ക്ലബ്ലിലെ പ്രധാന അഭിനേതാക്കൾ.

#RifleClub

തോക്കെടുത്തുള്ള ആക്ഷൻ രംഗങ്ങൾ മുൻപ് സിനിമകളിൽ ചെയ്തിട്ടുണ്ടെങ്കിലും റൈഫിൾ ക്ലബ് സിനിമയിലെ അനുഭവം മറ്റൊന്നായിരുന്നെന്ന് നടി വാണി വിശ്വനാഥ്‌. ഭാരമുള്ള തോക്ക് സിനിമയ്ക്ക് വേണ്ടി മുൻപ് എടുത്തിട്ടില്ല. പണ്ട് ഒരുപാട് ഡയലോഗ് പറയുന്നതൊക്കെയായിരുന്നു ആക്ഷൻ സിനിമകളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അതെല്ലാം മാറി ഒരു നോട്ടം പോലും ആക്ഷൻ സിനിമകളുടെ ഭാഗമായി. ഒരുപാട് സന്തോഷം തോന്നിയ സിനിമയാണ് റൈഫിൾ ക്ലബ് എന്നും കുറെ വർഷങ്ങൾക്ക് ശേഷമാണ് സ്വന്തം സിനിമ തിയറ്ററിൽ കാണുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വാണി വിശ്വനാഥ് പറഞ്ഞു.

ആഷിഖ് അബു സംവിധാനം ചെയ്ത് ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രധര്ശനം തുടരുന്ന ചിത്രമാണ് റൈഫിൾ ക്ലബ്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നതും. ‘മായാനദി'ക്ക് ശേഷം ആഷിഖ് അബുവും ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും റെക്സ് വിജയനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റൈഫിൾ ക്ലബ്. ഒരു റൈഫിൾ ക്ലബിൽ നടക്കുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഹനുമാൻകൈൻഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാണി വിശ്വനാഥ്‌ പറഞ്ഞത്:

ആഷിഖ് അബുവിന് വിട്ടുകൊടുത്ത സിനിമയാണ്. അവർ പറയുന്നത് അഭിനയിച്ചു എന്നുള്ളതാണ്. തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് സിനിമയിലേത്. തോക്കെടുത്ത് ആക്ഷൻ ചെയ്യുന്നതെല്ലാം ഒരുപാട് സിനിമകളിൽ ചെയ്തിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സിനിമയിലുള്ളത്. ഇത്രയും ഭാരമുള്ള തോക്ക് സിനിമയ്ക്ക് വേണ്ടി മുൻപ് എടുത്തിട്ടില്ല. എല്ലാവരും ആക്ഷൻ പാർട്ടുകൾ നന്നായി ചെയ്തിട്ടുണ്ട്. പണ്ട് ഒരുപാട് ഡയലോഗ് പറയുന്നതും ആക്ഷനും ജമ്പിങ്ങും ഒക്കെയാണ് ആക്ഷൻ സിനിമ എന്ന് കരുതിയിരുന്നത്. അതെല്ലാം മാറ്റിമറിച്ച് ഒരു ലുക്കിൽ പോലും ആക്ഷൻ സിനിമ ഉണ്ടാക്കാം അല്ലെങ്കിൽ ആക്ഷൻ പടം അങ്ങനെയും ചെയ്യാം എന്ന് തെളിയിച്ച സിനിമയാണിത്.

ഞങ്ങൾ ഒരുപാട് എൻജോയ് ചെയ്ത സിനിമയാണിത്. ഇത്രയും നല്ല ഒരു സെറ്റ് ഇതുവരെ കിട്ടിയിട്ടില്ല എന്ന് പറയാം. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ എന്റെ സിനിമ തിയറ്ററിൽ കാണുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. ഒരുപാട് സന്തോഷം തോന്നി.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT