Film News

'ജീവിതത്തിൽ എല്ലാവർക്കും ഒരു ചാപ്റ്റർ 2 ഉണ്ടായിരിക്കും'; സുശാന്തിന്റെ മരണശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് റിയ ചക്രവർത്തി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് പോഡ്കാസ്റ്റിൽ തുറന്ന് പറഞ്ഞ് നടി റിയ ചക്രവർത്തി. 'ചാപ്റ്റർ 2' എന്ന പേരിൽ റിയ ചക്രവർത്തി ആ​രംഭിച്ച പുതിയ പോഡ്കാസ്റ്റിലാണ് താരം തന്റെ ജീവിതത്തിലെ മോശം അധ്യായത്തെക്കുറിച്ച് തുറന്ന് പറഞ്ഞ്. സുസ്മിത സെൻ അതിഥിയായി എത്തിയ പോഡ്കാസ്റ്റിൽ എന്തുകൊണ്ടാണ് തന്റെ പോഡ്കാസ്റ്റിന് ചാപ്റ്റർ 2 എന്ന് പേര് നൽകിയത് എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു റിയ. ജീവിതത്തിൽ എല്ലാവർക്കും ഒരു രണ്ടാം അധ്യായം ഉണ്ടായിരിക്കും. എന്നാൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതോ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകുന്നതോ തെറ്റല്ല എന്ന് തനിക്ക് ലോകത്തോട് പറയണമെന്നുണ്ടായിരുന്നു എന്ന് റിയ പറയുന്നു. ജീവിതത്തിന്റെ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോയതിന് ശേഷം മാറ്റങ്ങളെ ആഘോഷിക്കാനാണ് താൻ ഒടുവിൽ തീരുമാനിച്ചിരിക്കുന്നത് എന്നും റിയ പോഡ്കാസ്റ്റിൽ പറഞ്ഞു.

റിയ ചക്രവർത്തി പറഞ്ഞത്:

എനിക്ക് തോന്നുന്നു എല്ലാവർക്കും എന്റെ 'ചാപ്റ്റർ 1' എന്താണെന്ന് അറിയാം. അല്ലെങ്കിൽ അവർക്ക് അത് അറിയാം എന്ന് അവർ കരുതുന്നുണ്ട് എന്ന്. വ്യത്യസ്തമായ വികാരങ്ങൾ അനുഭവിക്കുന്നതിൻ്റെ ഒരുപാട് ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയി, എന്റെ തന്നെ ഒരുപാട് വ്യത്യസ്തമായ വേർഷനുകൾ ഞാൻ കണ്ടു, ഏറ്റവും ഒടുവിൽ എനിക്ക് ഇപ്പോൾ ഞാൻ എന്താണ് യഥാർത്ഥത്തിൽ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരുപക്ഷേ ഒരു പുനർജന്മം പോലെ ഒരു പുതിയ പതിപ്പ്. എല്ലാവർക്കും ഒരു ചാപ്റ്റർ 2 ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരത്തിൽ ചാപ്റ്റർ 2 ഉള്ള ഒരാളുമായി ഞാൻ ഇത് ആഘോഷിക്കണം എന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. മാത്രമല്ല ജീവിതത്തിൽ ഒരു ചാപ്റ്റർ 2 ഉണ്ടാകുന്നത് ശരിയാണ് എന്ന് കൂടി എനിക്ക് ആളുകളോട് പറയണമായിരുന്നു. വീണ്ടും ആരംഭിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്ന്, ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകുന്നത് ശരിയാണ് എന്ന്. എനിക്ക് എന്റെ മാറ്റങ്ങൾ ആഘോഷിക്കണം.

ജൂണ്‍ 14 ന് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് റിയ ചക്രവർത്തിയെ പോലീസ് അറസ്റ്റ് ചെയ്തത്. നടന്റെ ആത്മഹത്യക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയുടെ ഇടപെടൽ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു നാര്‍കോട്ടിക്‌സ്കണ്‍ട്രോള്‍ ബ്യൂറോ റിയ ചക്രവർത്തിയെ അറസ്റ്റ്‌ ചെയ്തത്. കാമുകനായ സുശാന്തിന് വേണ്ടി മയക്കുമരുന്ന് തരപ്പെടുത്തിക്കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു നടപടി. ബോളിവുഡിലെ ഡ്രഗ് സിന്‍ഡിക്കേറ്റിലെ സജീവ അംഗമാണ് നടിയെന്നും എന്‍സിബി ആരോപിച്ചിരുന്നു. 2020 ഒക്ടോബറിൽ റിയയ്ക്ക് ജാമ്യം ലഭിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT