Film News

'ഇതിലും മികച്ച ഗ്യാങ്സ്റ്റർ സിനിമ വരാനില്ല'; ഡി കമ്പനിയുടെ ടീസറുമായി രാം ഗോപാൽ വർമ

ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം പ്രമേയമാക്കുന്ന 'ഡി കമ്പനി'യുമായി സംവിധായകൻ രാം ​ഗോപാൽ വർമ്മ. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇതിലും മികച്ച മറ്റൊരു ഗ്യാങ്സ്റ്റർ സിനിമ ഉണ്ടായിട്ടില്ലെന്ന് ചിത്രത്തെ കുറിച്ച് സംവിധായകൻ പറയുന്നു. ദാവൂദിന്റെ ജീവിതം മാത്രമല്ല, ഡി കമ്പനിയുടെ നിഴലിൽ ജീവിച്ച് മരിച്ച അനേകം അധോലോക നായകന്മാരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്ന് സംവിധായകന്റെ ട്വീറ്റിൽ പറയുന്നു.

3.17 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. 2002 ൽ രം ​ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമ്പനിയും ​ഗാങ്സ്റ്റർ മൂവി വിഭാ​ഗത്തിൽ ആയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായിരിക്കും ഡി കമ്പനി റിലീസിനെത്തുക.

ലോക്ഡൗൺ തുടങ്ങിയതിന് ശേഷം പത്തോളം സിനിമകളാണ് രാം ​ഗോപാൽ വർമയുടേതായി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. അതിൽ 'ത്രില്ലർ', 'ക്ലെെമാക്സ്', 'നേക്കഡ്', 'പവർസ്റ്റാർ', 'മർഡർ', '12ഒ ക്ലോക്ക്', 'ദിഷ എൻ‍കൗണ്ടർ' എന്നീ ഏഴ് സിനിമകളും സംവിധാനം ചെയ്തത് അദ്ദേഹം തന്നെ ആയിരുന്നു.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT