Film News

രേവതിയുടെ സംവിധാനത്തില്‍ 'ദി ലാസ്റ്റ് ഹൂറേ'; കജോള്‍ കേന്ദ്ര കഥാപാത്രം

മിത്ര്-മൈ ഫ്രണ്ട്, ഫിര്‍ മിലേംഗേ, മകള്‍ (കേരള കഫേ ആന്തോളജി), പാര്‍സല്‍ (മുംബൈ കട്ടിംഗ് ആന്തോളജി) എന്നി ചിത്രങ്ങള്‍ക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ലാസ്റ്റ് ഹുറേ എന്നാണ് ചിത്രത്തിന്റെ പേര്. ബോളിവുഡ് താരം കജോളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാവുന്നത്.

കജോള്‍ സമൂഹമാധ്യമത്തിലൂടെ ദി ലാസ്റ്റ് ഹൂറേയുടെ പ്രഖ്യാപന വിവരം പങ്കുവെച്ചു. അടുത്ത ചിത്രത്തില്‍ രേവതിയാണ് തന്റെ സംവിധായിക എന്നാണ് കജോള്‍ കുറിച്ചത്. രേവതിക്കും നിര്‍മ്മാതാക്കള്‍ക്കുമൊപ്പമുള്ള ചിത്രവും കജോള്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ സുജാത എന്ന കഥാപാത്രത്തെയാണ് കജോള്‍ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന ഒരു അമ്മയുടെ കഥയാണ് ദി ലാസ്റ്റ് ഹൂറേ പറയുന്നത്.

അതേസമയം സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ സുജാതയുമായി തനിക്ക് വളരെ അടുപ്പം തോന്നിയെന്ന് കജോള്‍ പറയുന്നു്. ഇത്ര മനോഹരവും പ്രചോദനവുമായി കഥ എല്ലാവരിലേക്കും എത്തണമെന്ന് തനിക്ക് തോന്നിയെന്നും കജോള്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. യഥാര്‍ഥ ജീവിതത്തില്‍ നടന്ന കഥയെ ആസ്പതമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ദി ലാസ്റ്റ് ഹൂറേയിലെ സുജാതയുടെ യാത്ര തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് രേവതി. സുജാതയുടെ കഥ വലിയ പ്രചോദനം കൂടിയാണ്. താനും നിര്‍മ്മാതാക്കളും സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മനസില്‍ വന്ന മുഖം കജോളിന്റെയാണെന്നും രേവതി പറഞ്ഞു. സമീര്‍ അറോറയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT