Film News

'മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാല്‍ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം'; ജൂഡ് ആന്റണി

മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാല്‍ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്ന് സംവിധായകനും നടനുമായ ജൂഡ് ആന്റണി. അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ അടക്കം താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെയായിരുന്നു ജൂഡ് ആന്റണിയുടെ പ്രതികരണം.

'മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധി വരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം. അത് സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും', ഫെയ്‌സ്ബുക്കില്‍ ജൂഡ് ആന്റണി കുറിച്ചു.

വിഷയത്തില്‍ പ്രതികരണവുമായി ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും അടക്കമുള്ളവരും നേരത്തെ രംഗത്തെത്തിയിരുന്നു. താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്യണമെന്നായിരുന്നു ഹരീഷിന്റെ പ്രതികരണം.

'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ അല്ലെങ്കില്‍ അണ്‍ഫ്രണ്ട് ചെയ്ത് പോകണം.

അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ ബാലന്‍സിങ് ചെയ്ത് കമന്റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും', എന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചിരുന്നു. ഹരീഷിന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു സിത്താര തന്റെ നിലപാട് വ്യക്തമാക്കിയത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT