Film News

'സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു', മരണം വീട്ടുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയെന്ന് റിപ്പോര്‍ട്ട്

മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. കുടുംബം വിവാഹ ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയായിരുന്നു മരണമെന്നും, നടന്റെ ബന്ധുവിനെ ഉദ്ധരിച്ച് ഔട്ട്‌ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുംബൈയില്‍ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തുകൊണ്ടുള്ള ചടങ്ങായി വിവാഹം നടത്താനായിരുന്നു തീരുമാനമെന്നും സുശാന്തിന്റെ ബന്ധു പറഞ്ഞു. അതേസമയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയുമായി സുശാന്തിന് അഭിപ്രായഭിന്നതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞതായി സീ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.

ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങളായി അദ്ദേഹം മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ സുശാന്ത് കടുത്ത മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നതായും, വിഷാദരോഗത്തിനുള്ള ഗുളികകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയതായും മുംബൈ പൊലീസ് പറയുന്നു. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT