Film News

ഇരട്ട തിരക്കഥാകൃത്തുകളുടെ പട്ടികയിലേക്ക് രഞ്ജിത്തും ഉണ്ണിയും ; അപര്‍ണ ബാലമുരളിയുടെ ത്രില്ലര്‍ ഇനി ഉത്തരം ഒക്ടോബറില്‍

ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം. സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയില്‍ ഹരീഷ് ഉത്തമന്‍, കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, സിദ്ധാര്‍ഥ് മേനോന്‍, സിദ്ധിഖ് , ജാഫര്‍ ഇടുക്കി തുടങ്ങിയവരും മറ്റ് പ്രധാനവേഷത്തിലെത്തുന്നു.

രഞ്ജിത് ഉണ്ണി (സനീഷ് ) എന്നീ സഹോദരങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മലയാള സിനിമയില്‍ വലിയ ഹിറ്റുകള്‍ സമ്മനിച്ച എഴുത്തുകാരുടെ കൂട്ടത്തില്‍ ഇരട്ട എഴുത്തുകാരുടെ പങ്ക് എടുത്തു പറയേണ്ടതാണ്. സിദ്ദിഖ്- ലാല്‍, ബോബി- സഞ്ജയ,് ഉദയകൃഷ്ണ-സിബി കെ തോമസ്, വിഷ്ണു ഉണ്ണികൃഷണന്‍ - ബിബിന്‍ ജോര്‍ജ് തുടങ്ങിയവരുടെ കൂട്ടത്തിലേക്കാണ് ഇനി ഉത്തരത്തിലൂടെ രഞ്ജിത്തും ഉണ്ണിയും എത്തുന്നത്.

സെസ്സിലും, ഇലക്ട്രിക്ക് കമ്പനിയിലുമായി ജോലി ചെയ്തിരുന്ന രണ്ട് പേരും ഒരു തമിഴ് ചിത്രത്തിലെ സംവിധാന സഹായികളായിട്ടാണ് സിനിമയിലേക്കെത്തുന്നത്. അസാധാരണമായ കാര്യങ്ങള്‍ ജീവിതത്തില്‍ നേടിയെടുക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെ ജീവിതമാണ് ഇനി ഉത്തരത്തിലെ ജാനകി എന്ന കഥാപാത്രം നിര്‍മ്മിക്കുന്നതിന് പ്രേരണയായതെന്ന് ഇരുവരും പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നത്.

എ ആന്‍ഡ് വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനരചന, എഡിറ്റര്‍ -ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍,വിനോഷ് കൈമള്‍, കല -അരുണ്‍ മോഹന്‍ ,മോക്കപ്പ-് ജിതോഷ് പൊയ്യ , വസ്ത്രാലങ്കാര-ം ധന്യ ബാലകൃഷ്ണന്‍, പരസ്യകല- ജോസ് ഡൊമിനിക്, ഡിജിറ്റള്‍ പി.ആര്‍.ഓ- വൈശാഖ് സി വടക്കേവീട്, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ദീപക് സി നാരായണന്‍. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT