Film News

ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നുണ്ട്, അമ്മയില്‍ തിരികെ അംഗത്വം ലഭിച്ചാലും പോകില്ല: രമ്യാ നമ്പീശന്‍

THE CUE

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ക്ക് ബോധപൂര്‍വം അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് നിഷേധിക്കപ്പെടുന്നുണ്ടെന്ന് രമ്യാ നമ്പീശന്റെ മറുപടി. താരസംഘടനയായ അമ്മയില്‍ തിരിച്ച് അംഗത്വം ലഭിച്ചാലും സ്വീകരിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി രമ്യാ നമ്പീശന്‍ പറയുന്നു. അഞ്ചാം പാതിര എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം ശ്രദ്ധേയ റോളില്‍ രമ്യാ നമ്പീശന്‍ ഉണ്ടായിരുന്നു. രമ്യാ നമ്പീശന്റെ സംവിധാനത്തില്‍ അണ്‍ ഹൈഡ് എന്ന ഷോര്‍ട്ട് ഫിലിമും പുറത്തുവന്നിരുന്നു. റെഡ് എഫ് എം അഭിമുഖത്തിലാണ് മറുപടി.

എന്തുകൊണ്ട് സംവിധാനത്തിലേക്ക് കടന്നു

ഈ സിസ്റ്റത്തില്‍ ഫൈറ്റ് ചെയ്ത് നമ്മള്‍ക്കും കൂടെ ഒരു സ്‌പേസ് ഉണ്ടാക്കേണ്ട അവസ്ഥയുണ്ട്. ഒരാള്‍ സംവിധാനം ചെയ്യാന്‍ നമ്മള്‍ കാത്തിരിക്കണ്ട, മനസില്‍ തോന്നുന്ന ആശയം നമ്മുക്കും ചെയ്യാമല്ലോ.

മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് തുടങ്ങിയവരാണ് രമ്യാ നമ്പീശന്റെ ഹ്രസ്വചിത്രം പുറത്തിറക്കിയത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT