Film News

ജാക്‌സണ്‍ ബസാറിന്റെ ബാന്‍ഡ് മേളം ഈ മാസം തന്നെ ; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ലുക്മാന്‍ അവറാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജാക്സണ്‍ ബസാര്‍ യൂത്ത്'. ഒരു മ്യൂസിക് ബാന്‍ഡിനെ ചുറ്റിപറ്റി നടക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ഷമല്‍ സുലൈമാനാണ്. സക്കരിയ നിര്‍മിക്കുന്ന ചിത്രം ഈ മാസം 19ന് തിയ്യേറ്ററുകളിലെത്തും.

ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍, ഫാഹിം സഫര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉസ്മാന്‍ മാരാത്താണു. കണ്ണന്‍ പട്ടേരി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ക്രോസ്സ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉസ്മാന്‍ മാരാത്താണ്. സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്നു.

കല- അനീസ് നാടോടി, മേക്കപ്പ്-ഹക്കീം കബീര്‍, സ്റ്റില്‍സ്- രോഹിത്, ടൈറ്റില്‍ ഡിസൈന്‍-പോപ്കോണ്‍, പരസ്യക്കല-യെല്ലോ ടൂത്ത്സ്, സ്റ്റണ്ട്- ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം- സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്. പി ആര്‍ ഒ- എ.എസ്. ദിനേശ്.

ഈ കമ്പ്യൂട്ടിങ്ങിന്റെ വില ആര് നല്‍കും? ഡേറ്റ സെന്റര്‍ നയം പൊതുജനത്തിന് ബാധ്യതയാകുമോ?

‘ഒറിജിനൽ’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിൽ

തിയറ്ററുകളിൽ കോമഡിയും ഫാന്റസിയും ത്രില്ലും നിറയ്ക്കാൻ അവരെത്തുന്നു; ‘ടൈറ്റൻസ്’ ഇന്ന് മുതൽ

ഇലക്ട്രോണിക് കിളിയുടെ മ്യൂസിക്കിനൊപ്പം സുഷിന്റെ ശബ്ദവും; ഒറിജിനലിലെ ‘കാർക്കാലമേഘം’ ഗാനം എത്തി

പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒന്നിക്കുന്നു; 'ഹരിവരാസനം' പ്രഖ്യാപിച്ചു

SCROLL FOR NEXT