Film News

ഓണം 'ഗോള്‍ഡാ'വില്ല: അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിന്റെ റിലീസ് മാറ്റി.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' ഓണത്തിന് റിലീസ് ചെയ്യില്ല.

പൃഥ്വിരാജ് ,നയന്‍താര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നേരത്തെ ഓണം റിലീസായി തിയേറ്ററിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. തീയതി പ്രഖ്യാപച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചത്.

'ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള ജോലി വൈകിയതിനാല്‍ ഓണത്തിന് ഗോള്‍ഡ് റിലീസ് ചെയ്യില്ല.ഓണം കഴിഞ്ഞ് റിലീസുണ്ടാകും.കാലതാമസം ഉണ്ടായതിന് ക്ഷമ ചോദിക്കുന്നു. സിനിമ റിലീസാകുമ്പോള്‍ കാലതാമസം നികത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.'സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. പൃഥ്വിരാജും ഇതേ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.' നിങ്ങളെ പോലെ ഗോള്‍ഡ് കാണാന്‍ ഞാനും പ്രതീക്ഷയിലായിരുന്നു, പക്ഷേ കഴിഞ്ഞില്ല, ഓണം കഴിഞ്ഞ് ഗോള്‍ഡ് റിലീസിനെത്തും, ഒരു ടിക്കറ്റിന് ഉള്ള പൈസ മാറ്റി വെക്കണേ,' എന്നാണ് നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT