Film News

ബ്രില്യന്റ് തോട്ട് ആണ് രേഖാചിത്രത്തിന്റേത്, അത്തരം സിനിമകൾ ആരെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്മൾ കൂടെ നിൽക്കേണ്ടേ?: മമ്മൂട്ടി

'രേഖാചിത്രം' എന്ന സിനിമയുടെ പ്രമേയം ബ്രില്യന്റ് ആയ ഒരു ചിന്തയാണ് എന്ന് നടൻ മമ്മൂേട്ടി. രേഖാചിത്രം എന്ന സിനിമയുടെ സത്യസന്ധമായ കഥയിൽ താനുണ്ടെന്നും തന്റെ സ്വന്തം അനുഭവങ്ങളാണ് ആ സിനിമയിൽ പറയുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ആൾട്ടർനേറ്റ് ഹിസ്റ്ററി പറയുന്ന ചിത്രങ്ങൾ മലയാളത്തിൽ സംഭവിച്ചിട്ടില്ലെന്നതു കൊണ്ടു തന്നെ അത്തരം സിനിമകൾ ചെയ്യാൻ തയ്യാറായി വരുന്നവർക്കൊപ്പം നമ്മൾ നിലനിൽക്കേണ്ടതില്ലേ എന്നും മമ്മൂട്ടി ചോദിച്ചു. 'ഡൊമനിക് ആന്റ് ദ ലേഡീസ് പഴ്സ്' എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ സംസാരിക്കവേയാണ് മമ്മൂട്ടി രേഖാചിത്രം സിനിമയെക്കുറിച്ച് സംസാരിച്ചത്.

മമ്മൂട്ടി പറഞ്ഞത്:

രേഖാചിത്രത്തിന്റെ സത്യസന്ധമായ കഥയിൽ ഞാനുണ്ട്. അതിൽ നിന്ന് ഞാൻ മാറി നിന്നാൽ ആ സിനിമ സംഭവിക്കില്ല. മമ്മൂട്ടി ചേട്ടൻ എന്ന് പറയുന്നതെല്ലാം എന്റെ സ്വന്തം അനുഭവങ്ങളാണ്. അതിൽ സ്വഭാവികമായിട്ടും നമ്മൾ ഇല്ലെങ്കിലോ? ബ്രില്യന്റ് തോട്ട് ആണ് അത്. പരലൽ ഹിസ്റ്ററിയിൽ നമുക്ക് സിനിമകൾ അങ്ങനെ ഉണ്ടായിട്ടില്ല. അങ്ങനെ ആരെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്മൾ കൂടെ നിൽക്കേണ്ടേ?

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ജനുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രം ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ ഒരുക്കിയ ഒരു മിസ്റ്ററി ക്രൈം ഡ്രാമയാണ്. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. രേഖാചിത്രത്തിൽ നായികയായി എത്തിയ അനശ്വര രാജനാണ്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT