Film News

ബാലാമണി ഇമേജിൽ പരിചിതയായ നവ്യയിൽ നിന്നൊരു മാറ്റമാണ് 'പാതിരാത്രി', അതെനിക്ക് ചലഞ്ചിങ്ങ് ആയി തോന്നി; റത്തീന

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന ഒരുക്കുന്ന ചിത്രമാണ് പാതിരാത്രി. ഹാരിഷ്, ജാൻസി എന്ന രണ്ടു പോലീസ് കഥാപാത്രങ്ങൾക്കിടയിലെ പ്രണയബന്ധം അവരുടെ വ്യക്തി ജീവിതം, പ്രവചനാതീതമായി അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയം. താനും നവ്യയും ഒരുമിച്ചൊരു സിനിമ ചെയ്യാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഈ കഥ കേൾക്കുന്നതെന്നും ബാലാമണിയിൽ നിന്നും ഈ കഥാപാത്രത്തിലേക്കുള്ള മാറ്റം ഒരു ചലഞ്ചിങ് ആയിരിക്കുമെന്ന് തോന്നിയെന്നും റത്തീന ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റത്തീന പറഞ്ഞത്:

നവ്യയും ഞാനും ഒരിക്കൽ "ഒരു സിനിമ ചെയ്യാമോ" എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഈ കഥ കേൾക്കുന്നത്. ഒരു വനിത എസ്‌.ഐ.യുടെയും ഒരു കോൺസ്റ്റബിളിന്റെയും കഥ. പോലീസുകാരിയായ നവ്യയെക്കുറിച്ചുള്ള ചിന്ത എനിക്ക് കൗതുകം തോന്നിച്ചു. പ്രേക്ഷകർക്ക് ബാലാമണി ഇമേജിൽ പരിചിതയായ നവ്യയിൽ നിന്നൊരു മാറ്റം കാണുന്നത് എനിക്ക് ചലഞ്ചിങ്ങ് ആയി തോന്നി. അതുപോലെ നവ്യ ഒരു അമേസിങ് ആക്ടറുമാണ്. സകല പെണ്ണുങ്ങളോടും പുച്ഛം കാണിക്കുന്ന, ജീവിത പ്രശ്നങ്ങളുമായി നടക്കുന്ന കോൺസ്റ്റബിൾ ആവാൻ സൗബിൻ പെർഫെക്റ്റ് ആണെന്ന് തോന്നി. അങ്ങനെ അവർ രണ്ടുപേരും ഹരീഷും ജൻസിയുമായി.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം കൂടിയാണിത്. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് പാതിരാത്രി.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സംഗീതസംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയുമാണ്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം ശ്രീജിത്ത് സാരംഗ്.പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം:ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

'പ്രണയ പരാ​ഗം, ചടുല വികാരം', വിന്റേജ് മൂഡുമായി "പെറ്റ് ഡിറ്റക്ടീവിലെ" 'തരളിത യാമം' പ്രമോ ​ഗാനം

'ഭൂമി ഉണരുമ്പോൾ ചോര മണം', വൺ മില്യൺ കടന്ന് 'നൈറ്റ് റൈഡേഴ്സി'ലെ 'ഭൂതഗണം'

റിമ കല്ലിങ്കലിന്റെ "തിയേറ്റർ" IX യാൾട്ട ചലച്ചിത്രമേളയിലേക്ക്, ചിത്രത്തിന് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വേർഡ് പ്രീമിയർ

ഇത്തവണ പെപ്പെയ്ക്കൊപ്പം ഒരു ആനയുമുണ്ട്, ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബി​ഗ് ബഡ്ജറ്റ് ചിത്രം 'കാട്ടാളൻ' തയ്‌ലൻഡിൽ ഷൂട്ടിം​ഗ് ആരംഭിച്ചു

'Free borders, Free choices, Free bodies and...'; കുടിയേറ്റ വിരുദ്ധരായ ട്രംപ് അനുകൂലികള്‍ക്ക് ഈ സിനിമ പിടിക്കുമെന്ന് തോന്നുന്നില്ല

SCROLL FOR NEXT