Film News

'സര്‍ക്കസി'ലൂടെ രണ്‍വീര്‍ സിങ് രോഹിത് ഷെട്ടി കൂട്ടു‌കെട്ട് വീണ്ടും; ചിത്രം അടുത്ത വര്‍ഷം തിയേറ്ററില്‍

രണ്‍വീര്‍ സിങ് രോഹിത് ഷെട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രം 'സര്‍ക്കസ്' അടുത്ത വര്‍ഷം തിയേറ്ററിലെത്തും. വില്യം ഷേക്‌സ്പിയറിന്റെ ക്ലാസിക് നാടകമായ ദ കോമഡി ഓഫ് എറേര്‍സിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണ് സര്‍ക്കസ്.

പുജ ഹെഗഡെ, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ശര്‍മ, ജോണി ലെവര്‍, സഞ്ജയ് മിശ്ര, സിദ്ദാര്‍ത്ഥ ജാദവ്, മുകേഷ് തിവാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രോഹിത് ഷെട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2021ല്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുംബൈ, ഊട്ടി, ഗോവ എന്നിവിടങ്ങളിലായാകും ചിത്രീകരണം നടക്കുക.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT