Film News

രഞ്ജിത്ത് ശങ്കറിന്റെ ഫോര്‍ ഇയേര്‍സ്, സിനിമ കാമ്പസിലേക്ക് വീണ്ടും

ത്രില്ലറുകളുകള്‍ക്കും ഫീല്‍ ഗുഡ് സിനിമകള്‍ക്കും പിന്നാലെ മലയാള സിനിമ വീണ്ടും കാമ്പസിലേക്ക്. രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രം പൂര്‍ണമായും കഥ പറയുന്നത് കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേര്‍ത്താണ്. ഫോര്‍ ഇയേര്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പതിനായിരത്തിലധികം കോളേജ് കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 25 നു തിയേറ്ററുകളിലെത്തും.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യര്‍ കേന്ദ്ര കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്ന ഫോര്‍ ഇയേര്‍സിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്, മ്യൂസിക് ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ് തപസ് നായക്, ലിറിക്സ് : സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍.

മേക്കപ്പ് റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആര്‍ട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈന്‍ ഹംസാ, ഡി ഐ രംഗ് റെയ്സ് മീഡിയ, വി എഫ് എക്‌സ് ഫോക്‌സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, സ്റ്റില്‍ സജിന്‍ ശ്രീ, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

SCROLL FOR NEXT