Film News

'മനസ്സിലായോ എന്നെ'; പ്രതികാര കഥയുമായി ഇന്ദ്രൻസും ഭാവനയും റാണി ട്രെയ്ലർ

ശങ്കർ രാമകൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് ഇന്ദ്രൻസ്, ഭാവന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റാണിയുടെ ട്രെയ്ലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത്. വിനോദ് മേനോൻ, ശങ്കർ രാമകൃഷ്ണൻ, ജിമ്മി ജേക്കബ്ബ് എന്നിവരാണ് ചിത്രത്തിന്റെ നിർ‌മാണം നിർവഹിക്കുന്നത്.

ത്രില്ലർ ഴോണറിൽ എത്തുന്ന ചിത്രം ശക്തമായ പ്രതികാര കഥായാണ് പറയുന്നത്. ചിത്രത്തിൽ ഇന്ദ്രൻസിനെയും ഭവനയെയും കൂടാതെ ഗുരു സോമസുന്ദരം, ഉർവശി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹണി റോസ്, അനുമോൾ, മാലാ പാർവ്വതി, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിലുണ്ട്. വിനായക് ഗോപാലനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

സംഗീതം - മേന മേലത്ത്, എഡിറ്റിങ് - അപ്പു ഭട്ടതിരി, കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിബു ഗംഗാധരൻ, നിർമ്മാണ നിർവ്വഹണം- ഹരി വെഞ്ഞാറമൂട്. മാജിക്ക് വെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി.ആർ.ഒ -വാഴൂർ ജോസ്.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT