Film News

മയക്കുമരുന്ന് കേസില്‍ റാണ ദഗ്ഗുബട്ടിയെയും രവി തേജയെയും ചോദ്യം ചെയ്യും

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തെലുഗു താരം റാണ ദഗ്ഗുബട്ടി, രാഹുല്‍ പ്രീതി സിംഗ്, രവി തേജ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ച് എന്‍.സി.ബി. സെപ്തംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത കോടികളുടെ മയക്കുമരുന്ന് താരങ്ങള്‍ക്ക് നല്‍കാനിരുന്നതാണന്ന സൂചനകള്‍ക്ക് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിതാരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. രാകുല്‍ പ്രീത് സിംഗ്, റാണ ദഗ്ഗുബട്ടി, രവി തേജ, ചാര്‍മീ കൗര്‍, നവ്ദീപ് മുമൈത്ത് ഖാന്‍, സംവിധായകന്‍ ജഗന്നാഥ് എന്നിവര്‍ക്കാണ് ഇ.ഡി നോട്ടീസ് നല്‍കിയത്.

താരങ്ങളോട് ഓഗസ്റ്റ് 31നും സെപ്തംബര്‍ 22നും ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടത്. തെലുഗു സംവിധായകന്‍ പുരി ജഗന്നാഥ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഇന്ന് ഹാജരായി.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി താരങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.

തെലങ്കാന എക്‌സൈസ് ആന്‍ഡ് പ്രോഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT