Film News

'വൃക്കകള്‍ തകരാറിലായി, ബിപി സ്‌ട്രോക്ക് വരാനും മരണത്തിന് വരെയും സാധ്യത'; തുറന്നുപറഞ്ഞ് റാണ ദഗ്ഗുബാട്ടി

നേരിടേണ്ടി വന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ റാണ ദഗ്ഗുബാട്ടി. സമാന്ത അവതാരികയായി എത്തുന്ന സാം ജാമിലായിരുന്നു റാണയുടെ വെളിപ്പെടുത്തല്‍. തന്റെ വൃക്കകള്‍ തകരാറിലായിരുന്നുവെന്നും, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, മരണത്തിന് വരെ സാധ്യതയുണ്ടായിരുന്നുവെന്നും റാണ പറഞ്ഞു.

സംവിധായകന്‍ നാഗ അശ്വിനൊപ്പമാണ് റാണ പരിപാടിയില്‍ പങ്കെടുത്തത്. ജീവിതം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് നിന്നു പോകുന്നത് പോലെയായിരുന്നു രോഗാവസ്ഥയെന്ന് വികാരധീനനായി റാണ പറഞ്ഞു. 'വൃക്കകള്‍ തകരാറിലാവുകയും, ഹൃദയത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ബിപി സ്‌ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നു.'

ചുറ്റുമുള്ള ആളുകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നുവെന്നായിരുന്നു സാമന്ത പ്രതികരിച്ചത്. 'ഈ അവസ്ഥ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങള്‍ സൂപ്പര്‍ ഹീറോ ആകുന്നത്', സാമന്ത പറഞ്ഞു. സാം ജാമിന്റെ പുറത്തുവന്ന പ്രമോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് റാണ അമേരിക്കയില്‍ ചികിത്സയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT