Film News

തലെെവർ 170 ലേക്ക് ഫഹദും റാണയും, പ്രഖ്യാപനം നടത്തി ലെെക്ക പ്രൊഡക്ഷൻസ്

ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ തലെെവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന രജിനികാന്ത് ചിത്രത്തിൽ ഫഹദ് ഫാസിലും തെലുങ്ക് നടൻ റാണ ദഗ്ഗുബാട്ടിയയും. ചിത്രത്തിലേക്ക് സ്വാ​ഗതം ചെയ്തു കൊണ്ട് നിർമാണ കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസാണ് ഇരുവരുടെയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. 'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലെെവർ 170. സിനിമയിലെ അഭിനേത്രികളെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം ലെെക്ക പ്രൊഡക്ഷൻസ് പുറത്തു വിട്ടിരുന്നു. ചിത്രത്തിൽ നടി മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജു വാര്യരെ കൂടാതെ റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് തലെെവർ 170 ലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

മാരി സെൽവരാജിന്റെ സംവിധാനത്തിലെത്തിയ മാമന്നനാണ് തമിഴിൽ ഒടുവിലായി പുറത്തു വന്ന ഫഹദ് ഫാസിൽ ചിത്രം. തമിഴിൽ വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ് നായകനായ അസുരനിലും എച്ച്.വിനോദ് സംവിധാനം ചെയ്ത് അജിത്ത് കുമാർ‌ നായകനായത്തിയ തുനിവിലും മഞ്ജു വാര്യർ മുമ്പ് അഭിനയിച്ചിട്ടുണ്ട്. അതേ സമയം റാണ ദഗ്ഗുബാട്ടിയ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് 'തലൈവര്‍ 170'. 2024 പൊങ്കലിന് തിയറ്ററുകളിലെത്താൻ ഒരുങ്ങുന്ന ഐശ്വര്യ രജിനികാന്തിന്റെ ലാൽ സലാം എന്ന ചിത്രത്തിലാണ് രജിനികാന്ത് അടുത്തതായി ഒരു അതിഥി വേഷത്തിൽ എത്തുന്നത്. തലൈവർ 170 ന് ശേഷം തലൈവർ 171 എന്ന് താൽക്കാലികമായ പേര് നൽകിയിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രവും രജിനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒക്ടോബറിൽ 'തലൈവർ 170' ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം 2024ൽ തിയറ്ററുകളിലെത്തും.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജിനികാന്തിന്റെതായായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം വാരികൂട്ടിയിരുന്നു. ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT