Film News

മഹേഷ് ബാബുവിന്‍റെ സഹോദരനും നടനുമായ രമേഷ് ബാബു അന്തരിച്ചു

തെലുങ്ക് നടനും നിര്‍മ്മാതാവുമായ രമേഷ് ബാബു അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നേരം രോഗം മൂര്‍ച്ഛിച്ചതോടെ അബോധാവസ്ഥയിലായ രമേഷ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം മഹേഷ് ബാബുവിന്‍റെ സഹോദരന്‍ കൂടിയാണ് രമേഷ് ബാബു. നിര്‍മ്മാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെയും ഇന്ദിരാദേവിയുടെയും മൂത്ത മകനാണ്.

പന്ത്രണ്ടാം വയസിൽ ബാലതാരമായാണ് രമേഷ് ബാബു സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. 1974ല്‍ പുറത്തിറങ്ങിയ അല്ലൂരി സീതാരാമരാജു ആയിരുന്നു ആദ്യ ചിത്രം. 1987ല്‍ പുറത്തിറങ്ങിയ സാമ്രാട്ടിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 1997ല്‍ പുറത്തിറങ്ങിയ എന്‍കൗണ്ടറിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അഭിനയരംഗത്ത് നിന്ന് പിന്മാറിയ രമേഷ് ബാബു പിന്നീട് നിര്‍മാണ രംഗത്ത് സജീവമായി സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. അര്‍ജുന്‍, അതിഥി, ആഗഡു എന്നിവയാണ് രമേഷ് ബാബു നിര്‍മിച്ച ചിത്രങ്ങള്‍.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT