Film News

'സ്വജനപക്ഷപാതമില്ലെങ്കില്‍ സമൂഹം തകരും', കരണ്‍ ജോഹറിനെ ഇരയെന്ന് വിശേഷിപ്പിച്ച് രാം ഗോപാല്‍ വര്‍മ്മ

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കരണ്‍ ജോഹറിനെതിരെയുണ്ടായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. കരണ്‍ ജോഹറിനെ അനുകൂലിച്ചുകൊണ്ടുള്ളതായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റുകള്‍. 'എന്താണോ സംഭവിച്ചത്, അതിന്റെ പേരില്‍ കരണ്‍ ജോഹറിനെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്, സിനിമ ഇന്‍ഡസ്ട്രി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണിത്', ഒരു ട്വീറ്റില്‍ രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്തുമായി കരണ്‍ ജോഹറിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടി, ആരോടൊപ്പം ജോലി ചെയ്യണമെന്നുള്ളത് അയാളുടെ ഇഷ്ടമാണ്, മറ്റേതൊരു സംവിധായകനെയും പോലെ ആര്‍ക്കൊപ്പം ജോലി ചെയ്യണമെന്ന് തീരുമാനിക്കാന്‍ കരണ്‍ ജോഹറിനും സ്വാതന്ത്ര്യമുണ്ട്.

കരണ്‍ ജോഹറാണ് ഇവിടെ ഇരയായതെന്നാണ് മറ്റൊരു ട്വീറ്റില്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. 'കരണ്‍ ജോഹറിന് നേരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണമാണ്, ഈ സന്ദര്‍ഭത്തില്‍ ഏറ്റവും വലിയ ഇരയായത് കരണ്‍ ജോഹറാണ്', ട്വീറ്റില്‍ പറയുന്നു.

'സിനിമയില്‍ അകത്തു നിന്നുള്ളവര്‍, പുറത്തു നിന്നുള്ളവര്‍ എന്നൊന്നില്ല. കാഴ്ചക്കാരാണ് അവര്‍ക്ക് ആരെയാണ് ഇഷ്ടമെന്നും ആരെയാണ് ഇഷ്ടമല്ലാത്തതെന്നും തീരുമാനിക്കുന്നത്. സിനിമാ കുടുംബത്തിന്റെ വലിപ്പമനുസരിച്ച് കാഴ്ചക്കാരില്‍ സ്വാധീനമുണ്ടാക്കാനാകില്ല. കരണ്‍ ജോഹര്‍ ഈ നിലയിലെത്തിച്ചത് ജനങ്ങളാണ്', രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

സ്വജനപക്ഷപാതമാണ് സമൂഹത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറയുന്നുണ്ട്. സ്വജനപക്ഷപാതമില്ലെങ്കില്‍ സമൂഹം തകരും. എന്തുകൊണ്ടെന്നാല്‍, സ്വജനപക്ഷപാതം അല്ലെങ്കില്‍ കുടുംബത്തോടുള്ള അടുപ്പമാണ് സാമൂഹിക ഘടനയുടെ അടിസ്ഥാന നിയമം. സ്വജനപക്ഷപാതം നെഗറ്റീവ് പശ്ചാത്തലത്തില്‍ സംസാരിക്കുന്നത് തന്നെ തമാശയാണ്. ഉദാഹരണത്തിന്, കൂടുതല്‍ കഴിവുള്ളത് കൊണ്ട് ഷാരൂഖ് ഖാന്‍ തന്റെ മകന് പകരം അറിയാത്ത മറ്റൊരാളെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമോയെന്നും രാം ഗോപാല്‍ വര്‍മ്മ ചോദിക്കുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT