Film News

'ഭൂതകാലം' എക്‌സോര്‍സിസ്റ്റിന് ശേഷം ഞാന്‍ കണ്ട റിയലിസ്റ്റിക്ക് ഹൊറര്‍ സിനിമ: രാം ഗോപാല്‍ വര്‍മ്മ

എക്‌സോര്‍സിസ്റ്റ് എന്ന ചിത്രത്തിന് ശേഷം ഭൂതകാലമല്ലാതെ ഇത്രയും റിയലിസ്റ്റിക്കായൊരു ഹൊറര്‍ സിനിമ താന്‍ കണ്ടിട്ടില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ പ്രതികരണം.

എക്‌സോര്‍സിസ്റ്റ് എന്ന ചിത്രത്തിന് ശേഷം ഭൂതകാലമല്ലാതെ ഇത്രയും റിയലിസ്റ്റിക്കായൊരു ഹൊറര്‍ സിനിമ ഞാന്‍ കണ്ടിട്ടില്ല. സിനിമയില്‍ ഉടനീളം ആ അന്തരീക്ഷം നിലനിര്‍ത്താനായതിന് സംവിധായകന്‍ രാഹുല്‍ ശിവദാസിന് അഭിനന്ദനം. ഒപ്പം നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും അഭിനന്ദം അറിയിക്കുന്നു. ഷെയിന്‍ നിഗം അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. - എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ജനുവരി 21ന് സോണി ലിവ്വിലൂടെയാണ് ഭൂതകാലം റിലീസ് ചെയ്തത്. ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്റെ പ്രകടനത്തിനും പ്രേക്ഷകര്‍ മികച്ച അഭിപ്രായമാണ് നല്‍കുന്നത്.

അമ്മയും മകന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന ദുരൂഹമായ സംഭവങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ രേവതിയാണ് ഷെയിനിന്റെ അമ്മയുടെ വേഷം അവതരിപ്പിക്കുന്നത്. രാഹുല്‍ സദാശിവനാണ് ഭൂതകാലത്തിന്റെ സംവിധായകന്‍. പ്ലാന്‍ ടി ഫിലിംസും ഷെയിന്‍ നിഗം ഫിലിംസും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ശിവദാസും ശ്രീകുമാര്‍ ശ്രേയസുമാണ് ചിത്രത്തിന്റെ തിരക്കഥ.

ചിത്രത്തില്‍ ഷെയിനിനും രേവതിക്കും പുറമെ സൈതു കുറുപ്പ്, ജെയിംസ് എലിയ, ആതിര പട്ടേല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം. ഷഫീക്ക് മുഹമ്മദ് അലിയാണ് എഡിറ്റര്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT