Film News

രക്ഷിത് ഷെട്ടിക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച്‌ കെജിഎഫ്' നിര്‍മ്മാതാക്കള്‍

കന്നഡ താരം രക്ഷിത് ഷെട്ടിക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച്‌ കെജിഎഫ്' നിര്‍മ്മാതാക്കള്‍. റിച്ചാര്‍ഡ് ആന്‍റണി: ലോര്‍ഡ് ഓഫ് ദി സീ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രക്ഷിത് ഷെട്ടി സംവിധായകനും നായകനുമാകുന്നു. രക്ഷിത് ഷെട്ടി തന്നെയാണ് രചന നിർവഹിക്കുന്നത്.

ഛായാഗ്രഹണം കരം ചാവ്ള. സംഗീതം ബി അജനീഷ് ലോകനാഥ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. സ്റ്റണ്ട്സ് വിക്രം മോര്‍. അനൗണ്‍സ്‍മെന്‍റ് ടീസറിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം 777 ചാര്‍ലി’യാണ് രക്ഷിത് ഷെട്ടിയുടെതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഏകാന്തതയിൽ അകപ്പെടുന്ന നായകന്റെ ജീവിതത്തിലേക്ക് ചാർലി എന്ന നായ കടന്നു വരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

കന്നഡക്കൊപ്പം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളിലാണ് 777 ചാര്‍ലി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ പാടുന്നുണ്ട്. രക്ഷിതിനൊപ്പം സംഗീത ശൃംഗേരിയും സിനിമയിലുണ്ട്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT