Film News

അനൂപ് മേനോനും, മുരളി ഗോപിയും, രഞ്ജിത്തും, ബൈജുവും; രാഗേഷ് ഗോപന്റെ ‘ക്വിറ്റ് ഇന്ത്യ’ 

THE CUE

അനൂപ് മേനോന്‍, മുരളീ ഗോപി, ബൈജു സന്തോഷ്, സംവിധായകന്‍ രഞ്ജിത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഗേഷ് ഗോപന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്വിറ്റ് ഇന്ത്യ. പാവാട, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥയും സംഭാഷണവും. മലബാര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത വിഎസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇഷ്‌ക് ഫെയിം അന്‍ഷാര്‍ ഷായുടേതാണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം പകരുന്നു. ടി അരുണ്‍ കുമാറാണ് ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍. ഈ മാസം തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജയ്പൂരും കാലിഫോര്‍ണിയയും പ്രധാന ലൊക്കേഷനുകളാണ്.

കല-ബോബന്‍,മേക്കപ്പ്-റോണക്‌സ് സേവ്യര്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-നന്ദു, എഡിറ്റര്‍-നൗഫല്‍, പരസ്യക്കല-ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ കേശവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ് മുരുകന്‍.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT