മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടന്നു. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ബി രാകേഷും സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിൻ സ്റ്റീഫനും തെരഞ്ഞെടുക്കപ്പെട്ടു. സജി നന്ത്യാട്ടായിരുന്നു ബി രാകേഷിന്റെ എതിർസ്ഥാനാർഥി. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിന്റെ വിജയം.
മഹാസുബൈര്‍ (സുബൈര്‍ എന്‍.പി) ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. സോഫിയാ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായും ആല്‍വിന്‍ ആന്റണിയും എം.എം. ഹംസയും ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് ഇവരെല്ലാം.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. 110 വോട്ടുകളാണ് സാന്ദ്രാ തോമസ് നേടിയത്. സാന്ദ്ര പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് നല്‍കിയ പത്രികകള്‍ തള്ളിയിരുന്നു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിജയിച്ചവര്‍:
ഷെര്‍ഗ സന്ദീപ്
ജി. സുരേഷ് കുമാര്‍
സിയാദ് കോക്കര്‍
സെഞ്ചുറി കൊച്ചുമോന്‍
ഔസേപ്പച്ചന്‍ വാളക്കുഴി
എവര്‍ഷൈന്‍ മണി
എന്‍. കൃഷ്ണകുമാര്‍
മുകേഷ് ആര്‍ മേത്ത
എബ്രഹാം മാത്യു
ജോബി ജോര്‍ജ്
തോമസ് മാത്യു
രമേശ് കുമാര്‍
സന്തോഷ് പവിത്രം
വിശാഖ് സുബ്രമണ്യം