Film News

'നച്ചത്തിരം നഗര്‍ഗിരത് പാ രഞ്ജിത്തിന്റെ ഏറ്റവും മികച്ച സിനിമ'; അഭിനന്ദനവുമായി രജനികാന്ത്

നച്ചത്തിരം നഗര്‍ഗിരത് കണ്ട് പാ രഞ്ജിത്തിനെ അഭിനന്ദിച്ച് നടന്‍ രജനികാന്ത്. സിനിമ കണ്ട് രജനികാന്ത് പറഞ്ഞ വാക്കുകള്‍ പാ രഞ്ജിത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.

പാ രഞ്ജിത്തിന്റെ ട്വീറ്റ്:

നച്ചത്തിരം നഗര്‍ഗിരത് കണ്ട് രജനികാന്ത് സാര്‍ പറഞ്ഞ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. 'സംവിധാനം, എഴുത്ത്, കാസ്റ്റിംഗ്, അഭിനേതാക്കള്‍, ആര്‍ട്ട്, ഛായാഗ്രഹണം, മ്യൂസിക്ക് എന്നീ കാര്യങ്ങള്‍ നോക്കുമ്പോള്‍ നീ ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയാണ് നച്ചത്തിരം നഗര്‍ഗിരത്.', എന്നാണ് അദ്ദേഹം പറഞ്ഞ വാക്കുകള്‍. നന്ദി സര്‍.

സര്‍പ്പട്ടെ പരമ്പരൈയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. ആഗസ്റ്റ് 31നായിരുന്നു ചിത്രം തിയേറ്ററിലെത്തിയത്. കാളിദാസ് ജയറാം, ദുഷാര വിജയന്‍, കലൈയരസന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

പാ രഞ്ജിത്ത് തന്നെ കഥയൊരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം കിഷോര്‍ കുമാര്‍ ആണ്. സംഗീതത്തിന് ഊന്നല്‍ കൊടുത്തിരിക്കുന്ന സിനിമയില്‍ അറിവ്, ഉമാ ദേവി എന്നിവര്‍ ചര്‍ന്നാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. 'ഇരണ്ടാം ഉലക പോരിന്‍ കടൈശി ഗുണ്ട്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റാപ്പര്‍ തെന്‍മയാണ് സംഗീത സംവിധായകന്‍.

ഹരികൃഷ്ണന്‍, വിനോദ്, സര്‍പ്പട്ടൈ പരമ്പര ഫെയിം ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വി.പി.ആര്‍, ശ്യാം സുന്ദര്‍, രൂപേഷ്, ശ്യാം ലാല്‍ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാ രഞ്ജിത്തിന്റെ തന്നെ നീലം പ്രൊഡക്ഷന്സും യാഴി ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT