Film News

'ത്രില്ലർ സിനിമകൾക്ക് എപ്പോഴുമൊരു സെറ്റ് പ്രേക്ഷകരിവിടെയുണ്ട്' ; രജനി എൻഗേജിങ് ആയ സിനിമയാണെന്ന് കാളിദാസ് ജയറാം

ത്രില്ലർ സിനിമകൾക്ക് എപ്പോഴുമൊരു ഒരു സെറ്റ് പ്രേക്ഷകർ മലയാളത്തിലുണ്ടെന്ന് നടൻ കാളിദാസ് ജയറാം. കോവിഡ് കാരണം നിർമാതാക്കൾക്കും ഡിറക്ഷൻ ടീമിനും ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. ആദ്യമുള്ള ത്രില്ലർ സിനിമകളുടെ വേവ് തുടങ്ങുന്നതിനും മുൻപാണ് രജനി ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. അങ്ങനെ തുടങ്ങി പക്ഷെ ആദ്യ ലോക്ക്ഡൗൺ വന്നു, അപ്പോൾ പടം നടക്കില്ലെന്ന് വിചാരിച്ചു. വീണ്ടും തിരിച്ച് തുടങ്ങിയപ്പോഴേക്കും രണ്ടാമത്തെ ലോക്ക്ഡൗൺ വന്ന് വീണ്ടും ബ്രേക്ക് ആയി. വലിയൊരു പ്രോസസ്സ് ആയിരുന്നു ഈ സിനിമ. തീർച്ചയായിട്ടും നല്ല എൻഗേജിങ് ആയിട്ടുള്ളൊരു സിനിമയാകും രജനി അതിൽ തനിക്ക് ഉറപ്പുണ്ടെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ കാളിദാസ് ജയറാം പറഞ്ഞു.

കാളിദാസ് ജയറാം പറഞ്ഞത് :

ആദ്യമുള്ള ത്രില്ലർ സിനിമകളുടെ വേവ് തുടങ്ങുന്നതിനും മുൻപാണ് ഈ പടം ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. അങ്ങനെ തുടങ്ങി പക്ഷെ ആദ്യ ലോക്ക്ഡൗൺ വന്നു, അപ്പോൾ പടം നടക്കില്ലെന്ന് വിചാരിച്ചു. വീണ്ടും തിരിച്ച് തുടങ്ങിയപ്പോഴേക്കും രണ്ടാമത്തെ ലോക്ക്ഡൗൺ വന്ന് വീണ്ടും ബ്രേക്ക് ആയി. വലിയൊരു പ്രോസസ്സ് ആയിരുന്നു ഈ സിനിമ. നിർമാതാക്കളാണെങ്കിലും ഡിറക്ഷൻ ടീം ആണെങ്കിലും അവർക്കും ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ സിനിമയിൽ ഞാൻ വളരെ തൃപ്തനാണ് കാരണം ഗ്യാപ്പിന് ശേഷം തിരിച്ച് ത്രില്ലർ സിനിമകൾ വീണ്ടും വരുന്നുണ്ട്. ത്രില്ലർ സിനിമകൾക്ക് എപ്പോഴുമൊരു ഒരു സെറ്റ് പ്രേക്ഷകരുണ്ട്. തീർച്ചയായിട്ടും നല്ല എൻഗേജിങ് ആയിട്ടുള്ളൊരു സിനിമയാകും രജനി അതിലെനിക്ക് ഉറപ്പുണ്ട്.

കാളിദാസ് ജയറാം, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രജനി. ഒരു ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഡിസംബർ 8ന് തിയറ്ററുകളിലെത്തും. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് പ്രദർശനത്തിനെത്തുക. സൈജു കുറുപ്പ്, റെബ മോണിക്ക ജോണ്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT