Film News

കമൽഹാസനൊപ്പം സിനിമ ചെയ്യും, എന്നാൽ സംവിധായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ല: രജനികാന്ത്

രജനികാന്തും കമൽഹാസനും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്തകൾ തമിഴ് സിനിമാലോകത്തെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോൾ ആ ചിത്രം സംബന്ധിച്ച് വരുത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. കമൽ ഹാസനുമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ടെന്നും എന്നാൽ ആ സിനിമയുടെ സംവിധായകനെ ഉറപ്പിച്ചിട്ടില്ലെന്നും രജനികാന്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

'രാജ്കമൽ ഫിലിംസിനും റെഡ് ജയന്റ് മൂവീസിനും വേണ്ടി ഒരു സിനിമ ചെയ്യാൻ പോവുകയാണ്. ആ ചിത്രത്തിന്റെ സംവിധായകൻ ആരായിരിക്കുമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. വീണ്ടും ഒന്നിച്ച് അഭിനയിക്കണം എന്നത് ഏറെ നാളായുള്ള ഞങ്ങൾ ഇരുവരുടെയും ആഗ്രഹമാണ്. പക്ഷെ ഇനിയും കഥയും കഥാപാത്രവും സംവിധായകനും ഒന്നും ഫിക്സ് ആയിട്ടില്ല,' എന്നാണ് രജനികാന്ത് പറഞ്ഞു.

ഈ അടുത്ത് സൈമ അവാർഡ് പ്രഖ്യാപനത്തിനിടെ കമൽഹാസനാണ് ചിത്രത്തെക്കുറിച്ച് ആദ്യം പ്രഖ്യാപനം നടത്തിയത്. 'ഒരുപാട് ഇഷ്ടത്തോടെ വേർപിരിഞ്ഞ് ഇരുന്നവരാണ് ഞങ്ങൾ രണ്ടുപേരും. ഞങ്ങൾ വീണ്ടും ഒരുമിക്കാൻപോകുന്നു. ഞങ്ങളിൽ പ്രതീക്ഷവെച്ചതിന് നന്ദി. ഇനി ആ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കേണ്ടത് ഞങ്ങളാണ്,' കമൽഹാസൻ പറഞ്ഞു.

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

SCROLL FOR NEXT