Film News

'എന്തൊരു നടനാണ് അയാള്‍', വേട്ടയ്യന്‍ ഓഡിയോ ലോഞ്ചില്‍ ഫഹദിനെയും മഞ്ജു വാര്യരെയും പ്രശംസിച്ച് രജിനികാന്ത്

വേട്ടയ്യന്‍ ഓഡിയോ ലോഞ്ചില്‍ ഫഹദിനെയും മഞ്ജു വാര്യരെയും പ്രശംസിച്ച് രജിനികാന്ത്. ഫഹദിനെ പോലെ ഒരു സ്വാഭാവിക നടനെ താന്‍ കണ്ടിട്ടേയില്ലന്ന് രജിനികാന്ത് പറഞ്ഞു. വളരെ പെട്ടെന്ന് അഭിനയിച്ച് ഷോട്ട് പൂര്‍ത്തിയാക്കുന്ന നടനാണ് ഫഹദ്. തന്നോടൊപ്പം നായികയായി അഭിനയിച്ച മഞ്ജു വാര്യരും ഗംഭീര വനിതയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'വേട്ടയ്യന്‍' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രജിനികാന്ത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബാട്ടി, റിതിക സിംഗ് എന്നിവര്‍ അടങ്ങുന്ന വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. വേട്ടൈയ്യന്‍ ഒക്ടോബര്‍ 10ന് തിയറ്ററുകളിലെത്തും.

രജിനികാന്ത് പറഞ്ഞത്:

വേട്ടൈയ്യനിലെ കഥാപാത്രങ്ങളെ കുറിച്ച് സംവിധായകന്‍ ജ്ഞാനവേല്‍ പറഞ്ഞിരുന്നു. അതിലെ ഒരു കഥാപാത്രം ഭയങ്കരമായിരുന്നു. അങ്ങനെ ഒരു കഥാപാത്രത്തെ വേറെ ഒരു സിനിമയില്‍ ഞാന്‍ കണ്ടിട്ടുമില്ല, എവിടെയും കേട്ടിട്ടുമില്ല. ഫഹദ് ഫാസിലാണ് സിനിമയില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആരായിരിക്കും ആ കഥാപാത്രം ചെയ്യുക എന്ന് ഞാന്‍ ഒരുപാട് ആലോചിച്ചിരുന്നു. കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആര്‍ട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുമ്പോള്‍ എന്നോട് ചോദിക്കണം എന്നൊന്നും ഇല്ല. ഫഹദ് ഫാസില്‍ ചെയ്താലേ ആ റോള്‍ നന്നാകൂ എന്ന് ജ്ഞാനവേല്‍ എന്നോട് പറഞ്ഞു.

എങ്ങനെയെങ്കിലും ഫഹദ് ഫാസിലിനെ സിനിമയില്‍ കൊണ്ടുവരണം, കഥയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു കാസ്റ്റിംഗാണ് അതെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആശ്ചര്യമാണ് വന്നത്. വേട്ടൈയ്യനിലെ കഥാപാത്രം ഒരു എന്റര്‍ടൈനറാണ്. ഫഹദ് ഫാസിലിന്റെ ഒരുപാട് സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. വിക്രം, മാമന്നന്‍ എന്നീ സിനിമകളാണ് ഫഹദിന്റെ ഞാന്‍ കണ്ടിട്ടുള്ളത്. രണ്ടിലും സീരിയസായ വില്ലനിസമാണ് ഫഹദിന്. ഈ വേഷത്തിലേക്ക് എങ്ങനെ ഫഹദ് ഫാസിലിനെ കാസറ്റ് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചു. സാര്‍ മലയാള പടങ്ങള്‍ കാണാത്തതുകൊണ്ടാണ്, ഗംഭീര ആര്‍ട്ടിസ്റ്റാണ് ഫഹദെന്ന് ജ്ഞാനവേല്‍ പറഞ്ഞു.

കഥ ഫഹദിന് ഒരുപാട് ഇഷ്ടമായെന്ന് ജ്ഞാനവേല്‍ എന്നോട് പറഞ്ഞു. എന്തൊരു ആര്‍ട്ടിസ്റ്റാണ് ഫഹദ്. അങ്ങനെയൊരു നാച്ചുറല്‍ ആര്‍ട്ടിസ്റ്റിനെ ഞാന്‍ കണ്ടിട്ടേയില്ല. ഷൂട്ടിങ്ങിന്റെ സമയത്ത് ചിലപ്പോള്‍ അദ്ദേഹം എവിടെയാണെന്ന് പോലും അറിയില്ല. ഷോട്ടിന് വിളിച്ചാല്‍ പെട്ടെന്ന് വരും. പെട്ടെന്ന് അഭിനയിച്ച് തീര്‍ത്ത് പോകുകയും ചെയ്യും. അസാധ്യ നടനാണ് ഫഹദ്. നിങ്ങള്‍ സിനിമ കണ്ട് നോക്കൂ. അതുപോലെ നായികയായി മഞ്ജു വാര്യരാണ് എന്ന് സംവിധായകന്‍ പറഞ്ഞു. അസുരന്‍ മാത്രമാണ് മഞ്ജു വാര്യരുടെ ഞാന്‍ കണ്ട സിനിമ. വയസ്സായ കഥാപാത്രമായിരുന്നു അതില്‍. എന്തൊരു വനിതയാണ് അവര്‍. മഞ്ജുജിയുടെ ഒപ്പമുള്ള അനുഭവവും ഗംഭീരമായിരുന്നു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT