Film News

'777 ചാര്‍ലി' ഇഷ്ടപ്പെട്ടു; രക്ഷിത് ഷെട്ടിയെ പ്രശംസിച്ച് രജനികാന്ത്

കന്നഡ താരം രക്ഷിത് ഷെട്ടി കേന്ദ്ര കഥാപാത്രമായ 777 ചാര്‍ലി കണ്ട് നടന്‍ രജനികാന്ത്. ചിത്രം കണ്ടതിന് ശേഷം രജനികാന്ത് രക്ഷിത് ഷെട്ടിയെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു. രക്ഷിത് ഷെട്ടിയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. സൂപ്പര്‍സ്റ്റാറില്‍ നിന്നും പ്രശംസ ലഭിച്ചതിന്റെ സന്തോഷം വിചാരിച്ചതിലും അധികമാണെന്ന് രക്ഷിത് പറഞ്ഞു.

'ഈ ദിവസത്തിന് എന്തൊരു മനോഹരമായ തുടക്കം. രജനികാന്ത് സാര്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. ഇന്നലെ രാത്രി അദ്ദേഹം 777 ചാര്‍ലി കണ്ടു. അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയുടെ ചിത്രീകരണ മികവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. പിന്നെ സിനിമ അവസാനിച്ചത് ഒരു സ്പിരിച്വല്‍ നോട്ടിലായതിനെയും പ്രശംസിച്ചു. സൂപ്പര്‍സ്റ്റാറില്‍ നിന്ന് ഇത്തരം വാക്കുകള്‍ കേള്‍ക്കാന്‍ സാധിച്ചതിന്റെ സന്തോഷം വിചാരിച്ചതിലും അധികമാണ്. ഒരുപാട് നന്ദിയുണ്ട് രജനി സര്‍', എന്നാണ് രക്ഷിത് ട്വീറ്റ് ചെയ്തത്.

നവാഗതനായ കിരണ്‍ രാജാണ് 777 ചാര്‍ലിയുടെ സംവിധായകന്‍. ചാര്‍ലി എന്ന നായയും ധര്‍മ്മ എന്ന വ്യക്തിയുടെയും സ്‌നേഹ ബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂണ്‍ 10നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. രക്ഷിത് ഷെട്ടിയാണ് ചിത്രത്തില്‍ ധര്‍മ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

രാജ് ബി ഷെട്ടി, സംഗീത ശ്രിങ്കേരി, ബോബി സിംഹ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. രക്ഷിത് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രം നിലവില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT