Film News

ബീസ്റ്റ് കണ്ട രജനികാന്ത് നെല്‍സനെ ഒഴിവാക്കിയോ?, ഗോസിപ്പും വാസ്തവവും

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്. എന്നാല്‍ നെല്‍സണ്‍ന്റെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റ് രജനികാന്തിന് ഇഷ്ടപ്പെട്ടില്ലെന്നും അതിനാല്‍ നെല്‍സണ് പകരം 'തലൈവര്‍ 169' സംവിധാനം ചെയ്യുന്നത് മറ്റൊരാളായിരിക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഇപ്പോഴിതാ രജനികാന്ത് അഭ്യൂഹങ്ങള്‍ക്ക് വ്യക്തത നല്‍കിയിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ കവര്‍ ചിത്രം മാറ്റിക്കൊണ്ടാണ് രജനികാന്ത് സംശയങ്ങള്‍ക്കുള്ള മറുപടി അറിയിച്ചിരിക്കുന്നത്. 'തലൈവര്‍ 169'ന്റെ അനൗണ്‍സ്‌മെന്റ് ടീസറില്‍ നിന്നുള്ള ചിത്രമാണ് രജനികാന്ത് കവര്‍ ചിത്രമാക്കിയിരിക്കുന്നത്. അതില്‍ നിന്ന് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'തലൈവര്‍ 169'ല്‍ രജനികാന്ത് അഭിനയിക്കുമെന്നാണ് വ്യക്തമാകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വിഷയത്തില്‍ വ്യക്തത വന്നതിനാല്‍ രജനികാന്ത് ആരാധകരും സന്തോഷത്തിലാണ്. നെല്‍സണ്‍ നിലവില്‍ ചിത്രത്തിന്റെ തിരക്കഥയുടെ ജോലികളിലാണ്. തിരക്കഥയെ കുറിച്ച് രജനികാന്തുമായി ചര്‍ച്ചകളും നടക്കുന്നുണ്ട്.

2022 ജൂണില്‍ 'തലൈവര്‍ 169'ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT