Film News

'ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത്'; ജയിലറിൽ നിന്നും ലഭിച്ചത് 210 കോടി?

ആ​ഗോള ബോക്സ് ഓഫീസിൽ 500 കോടിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം ജയിലറിന്റെ ലാഭ വിഹിതം നിർമാതാവ് കലാനിധി മാരൻ കെെമാറിയതിന് പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ രജിനികാന്തിനെ അദ്ദേഹത്തിന്റെ പോയിസ് ​ഗാർഡനിലുള്ള വസതിയിലെത്തി നേരിട്ട് കണ്ട് ചെക്ക് കെെമാറിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് ​രജിനികാന്ത് നായകനായെത്തിയ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രം ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്.

'ശ്രീ കലാനിധി മാരൻ സൂപ്പർ സ്റ്റാർ രജിനികാന്തിനെ കണ്ടു, ഒപ്പം ജയിലറിന്റെ ചരിത്രവിജയം ആഘോഷിക്കുന്ന ചെക്ക് കൈമാറി' എന്ന തലക്കെട്ടോടു കൂടി സൺ പിക്ച്ചേഴ്സ് തന്നെയാണ് ട്വിറ്ററിൽ ചിത്രം പങ്കു വച്ചത്. ഇതിനെ തുടർന്ന് ചെക്കിലെ തുകയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പടർന്നിരുന്നു. ഇതിന് പിന്നാലെയാണ് മനോബാല വിജയബാലൻ എന്ന സിനിമ ഇൻഡസ്ട്രി ട്രാക്കർ ട്വിറ്ററിൽ ഈ ചെക്കിന്റെ വിവരങ്ങൾ പങ്കു വച്ചത്. “കലാനിധി മാരൻ സൂപ്പർസ്റ്റാർ രജനികാന്തിന് കൈമാറിയ കവറിൽ ചെന്നൈയില്‍ സിറ്റി യൂണിയൻ ബാങ്ക് മന്ദവേലി ശാഖയിലെ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്കാണ് ഉണ്ടായിരുന്നത്. സിനിമയ്‌ക്കായി സൂപ്പർതാരത്തിന് നേരത്തെ നൽകിയ പ്രതിഫലം 110 കോടി രൂപയ്ക്ക് പുറമേ ജയിലർ ഉണ്ടാക്കിയ ലാഭം പങ്കിടുന്ന ചെക്കാണിത്. ഇതോടെ ജയിലറില്‍ നിന്നും രജനിക്ക് 210 കോടി രൂപ ലഭിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി സൂപ്പർ സ്റ്റാർ രജനികാന്ത് ഇതോടെ മാറി" എന്നാണ് മനോബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആറ് കോടിക്കടുത്താണ് കേരളത്തില്‍ നിന്ന് റിലീസ് ദിവസത്തില്‍ ജയിലര്‍ നേടിയത്. റിലീസ് ഡേയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കിയിരുന്നു.

ആക്ഷനും ത്രില്ലും സമാസമം; പ്രതീക്ഷയേറ്റി I Nobody ട്രെയ്‌ലർ

യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കം മാത്രമാണ്, അത് ശാശ്വതമാണെന്ന് പറയാനാകില്ല; വേണു രാജാമണി

'പ്രേമത്തിന്റെ പാറ്റ' ഉടൻ ചിറകടിക്കും; നായകനായി ജോമോൻ ജ്യോതിർ, 'പ്രേംപാറ്റ' ഒക്ടോബറിൽ

രണ്ട് സിനിമകൾ; ഫഹദ് ഫാസിലിന് കൈ കൊടുത്ത് പനോരമ സ്റ്റുഡിയോസ്

സികെ വിനീതും, മുഹമ്മദ് റാഫിയും ബൂട്ടണിയും, ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മധുരമേകാൻ 'സ്വീറ്റ് വേൾഡ് കപ്പ്'; സൗഹൃദ മത്സരം ദുബായില്‍

SCROLL FOR NEXT