Film News

32 വർഷത്തിന് ശേഷം വീണ്ടും രജനികാന്തും അമിതാഭ് ബച്ചനും ; ഒന്നിക്കുന്നത് ടി.ജെ ജ്ഞാനവേല്‍ ചിത്രത്തിൽ

'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ അമിതാഭ് ബച്ചനും . 32 വർഷങ്ങൾക്ക് ശേഷം ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്നീ ബോളിവുഡ് സിനിമകളിൽ ആണ് ഇതിനു മുൻപ് രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാകും ഇത്.

'തലൈവർ 170' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ കീഴിൽ സുഭാസ്കരരാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. എൻകൗണ്ടർ ശിക്ഷയ്‌ക്കെതിരെ പോരാടുന്ന ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്.

നെൽസൺ സംവിധാനാം ചെയ്യുന്ന 'ജയിലർ' ആണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ, കന്നഡ സൂപ്പർതാരം ശിവ് രാജ്കുമാർ, ബോളിവുഡ് താരം ജാക്കി ഷറോഫ് എന്നിവരും ചിത്രത്തിൽ പ്രധാന റോളുകളിലുണ്ട്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ പൂർത്തിയായത്. കൂടാതെ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയുന്ന 'ലാൽ സലാം' എന്ന ചിത്രത്തില് രജനി അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT