Film News

'പുറത്ത് വന്ന കത്ത് എന്റേതല്ല, പക്ഷെ ആരോഗ്യാവസ്ഥയെകുറിച്ച് പറയുന്നത് വാസ്തവം'; രാഷ്ട്രീയ പ്രവേശനമില്ലെന്ന വാര്‍ത്തയില്‍ രജനികാന്ത്

സജീവ രാഷ്ട്രീയപ്രവേശനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ രജനികാന്ത്. പുറത്ത് വന്ന കത്ത് തന്റേതല്ലെന്നും, എന്നാല്‍ ആരോഗ്യാവസ്ഥയെ കുറിച്ച് കത്തില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണെന്നും നടന്‍ പ്രതികരിച്ചു.

വ്യാഴാഴ്ച രാവിലെ മുതലായിരുന്നു സജീവ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് രജനികാന്ത് പറഞ്ഞതായുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളിലുള്‍പ്പടെ പ്രചരിച്ചത്. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായും, കൊവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രമേ രാഷ്ട്രീയപ്രവേശനമുണ്ടാകൂ എന്നും താരം വ്യക്തമാക്കുന്ന കത്ത് പുറത്ത് വന്നു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിശദീകരണവുമായി രജനികാന്ത് രംഗത്തെത്തിയത്. പുറത്ത് വന്ന കത്ത് തന്റേതല്ലെന്നും, എന്നാല്‍ തന്റെ ആരോഗ്യകാര്യത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത ശരിയാണെന്നും നടന്‍ കുറിച്ചു. രജനി മക്കള്‍ മണ്‍ട്രവുമായി ആലോചിച്ച്, ഉചിതമായ സമയത്ത് രാഷ്ട്രീയ നിലപാട് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും നടന്‍ വ്യക്തമാക്കി.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT