Film News

റിങ് ടോണ്‍ വച്ചാല്‍ രസമായി തോന്നുന്ന പാട്ട്; 'വാതില്‍ മെല്ലെ തുറന്നൊരു നാളില്‍' പിറന്നതിനെക്കുറിച്ച് രാജേഷ് മുരുകേശന്‍

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു നേരം. സിനിമയേക്കാൾ രാജേഷ് മുരുകേശൻ എന്ന നവാ​ഗത സം​ഗീത സംവിധായകന്റെ പാട്ടുകൾ അവിടെ വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. നേരത്തിലെ 'വാതിൽ മെല്ലെ തുറന്നൊരു നാളിൽ' എന്ന ​ഗാനം ഒരുപാട് ആരാധകരെ സൃഷ്ടിച്ച ഒരു പാട്ടായിരുന്നു. അന്നത്തെ ട്രെൻഡിന് അനുസരിച്ച്, എല്ലാവരും റിങ് ടോണും ഡയലർ ടോണുമെല്ലാമായി ഉപയോ​ഗിക്കാൻ പാകത്തിനൊരു പാട്ട് എന്ന ഐഡിയയിലാണ് ആ ​ഗാനം നിർമ്മിച്ചത് എന്ന് രാജേഷ് മുരുകേശൻ ക്യു സ്റ്റുഡിയോയോട് പറയുന്നു.

എട്ട് പാട്ടുകൾ ചെയ്ത് അൽഫോൺസ് പുത്രൻ അത്രയും എണ്ണം റിജക്ട് ചെയ്തതിന് ശേഷമുള്ള ഒമ്പതാമത്തെ പാട്ടാണ് 'വാതിൽ മെല്ലെ തുറന്നൊരു നാളിൽ'. ആ സമയത്ത്, അന്നത്തെ ഹിറ്റ് പാട്ടുകൾ മൊബൈലിൽ റിങ് ടോണായി വയ്ക്കുന്ന കാലമായിരുന്നു. പാട്ട് തുടങ്ങുമ്പോൾ തന്നെ, ഇത് ഫോണിൽ അടിച്ചാൽ നല്ല സുഖമായിരിക്കണം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അതുകൊണ്ടാണ് പാട്ട് ​ഗിറ്റാറിൽ നിന്നുതന്നെ തുടങ്ങിയത്.

സം​ഗീത സംവിധാനം പഠിക്കാൻ ഒരുപാട് ഉപകാരപ്പെടുത്തിയ പാട്ടുകൾ കൂടിയായിരുന്നു നേരം സിനിമയിലേത്. ഇതിന് മുമ്പ് കൊടുത്ത 8 പാട്ടുകൾ എന്തുകൊണ്ട് റിജക്ട് ആയി എന്നതിന് കാരണം ലഭിച്ചപ്പോഴാണ് മറ്റൊരു തിരിച്ചറിവ് ലഭിച്ചത്. നമ്മൾ എപ്പോഴും നമുക്കായി ഒരു ബൗണ്ടറി സെറ്റ് ചെയ്യണം. എന്നാൽ മാത്രമേ പാട്ട് വർക്ക് ആവുകയുള്ളൂ. കഴിഞ്ഞ 8 പാട്ടിലും എനിക്ക് ആ ബൗണ്ടറികൾ ഉണ്ടായിരുന്നില്ല. അത് പിന്നീടുള്ള കരിയറിൽ എന്നെ വല്ലാതെ ഹെൽപ് ചെയ്ത കാര്യമായിരുന്നു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT