Film News

ചെകുത്താന്റെ കോട്ടയ്ക്കകത്ത് കയറുന്നത് പോലെ; കലിപ്പ് പാട്ടിലേക്ക് മുരളി ഗോപി വന്ന വഴി

10 വർഷങ്ങൾക്ക് ഇപ്പുറവും മലയാളി പ്രേക്ഷകർ ആഘോഷമായി കാണുന്ന സിനിമയാണ് പ്രേമം. സിനിമ പോലെത്തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് രാജേഷ് മുരുകേശൻ ഈണം നൽകിയ ചിത്രത്തിലെ പാട്ടുകളും. മലരേ, ആലുവ പുഴ, ചിന്ന ചിന്ന തുടങ്ങിയ റൊമാന്റിക് ​ഗാനങ്ങളും റോക്കൻ കുത്ത് പോലുള്ള ഫാസ്റ്റ് നമ്പരുമെല്ലാം കൊണ്ട് സംപുഷ്ടമാണ് പ്രേമം. അതിനിടയിൽ വേറിട്ട് നിൽക്കുന്ന ​ഗാനമായിരുന്നു മുരളി ​ഗോപിയുടെ ശബ്ദത്തിൽ പിറന്ന കലിപ്പ് ​ഗാനം. ട്രെന്റ് സെറ്ററായിരുന്ന കലിപ്പ് പാട്ടിലേക്ക് മുരളി ​ഗോപി വന്നതോടെയാണ് ആ പാട്ട് തന്നെ ഉണ്ടായത് എന്ന് സം​ഗീത സംവിധായകൻ രാജേഷ് മുരുകേശൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

രാജേഷ് മുരുകേശന്റെ വാക്കുകൾ

അത് പ്രേമത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയമായിരുന്നു. ആലുവയിലെ ഒരു തിയേറ്റിന് മുന്നിലെ ഡബ്ബിങ് സൂട്ടിൽ ഇരിക്കുകയായിരുന്നു ഞാൻ. ആ സമയത്തായിരുന്നു വൺ ബൈ ടു എന്ന സിനിമ റിലീസ് ആകുന്നത്. അന്ന് എന്റെ കൂടെ വർക്ക് ചെയ്തു കൊണ്ടിരുന്ന അസിസ്റ്റൻഡാണ് ഒരു സിനിമ വന്നിട്ടുണ്ട്, പോയി കാണാം എന്ന് പറഞ്ഞ് ഈ സിനിമയ്ക്ക് പോകുന്നത്. അതിൽ മുരളി ​ഗോപിയുടെ പെർഫോമൻസും ശബ്ദവും കണ്ട് ഞാൻ ഇംപ്രസ്ഡായി. അത് കണ്ടപ്പോൾ ഒരു രാക്ഷസനെ കാണുന്ന ഫീൽ ആയിരുന്നു.

കലിപ്പ് പാട്ടിന്റെ ഐഡിയ മുദ്രാവാക്യം പോലുള്ള ഒരു മ്യൂസിക്കൽ പീസ് എന്ന് മാത്രമായിരുന്നു. അപ്പോഴാണ് മുരളി ​ഗോപിയുടെ ശബ്ദത്തിൽ അത് ക്രിയേറ്റ് ചെയ്താൽ എങ്ങനെ ഉണ്ടാകും എന്ന് ആലോചിച്ചത്. അങ്ങനെ, ചെകുത്താന്റെ കോട്ടയ്ക്കകത്ത് കയറുന്നത് പോലെ, കണ്ണ് ചുവക്കണ്, പല്ല് കടിക്കണ് പോലുള്ള വരികൾ എഴുതുന്നത്. അങ്ങനെയാണ് മുരളി ​ഗോപിയെക്കൊണ്ട് പാടിക്കുന്നത്. റെക്കോർഡിങ് ചെയ്യുന്ന ദിവസം മുരളി ​ഗോപിയുടെ തൊണ്ടയ്ക്ക് സുഖമില്ലായിരുന്നു. പക്ഷെ, അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. സത്യത്തിൽ അദ്ദേഹത്തിന്റെ സിനിമയലെ ആ പെർഫോമൻസാണ് കലിപ്പ് പാട്ടിലേക്ക് എത്തിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT