Film News

കയ്യടിപ്പിച്ച് ജൂനിയേഴ്സും സീനിയേഴ്സും, അടിമുടി പൊട്ടിച്ചിരിയുമായി ദേവദത്ത് ഷാജിയുടെ 'ധീരൻ'

ഫാമിലി ഹിറ്റ് ആയി ദേവദത്ത് ഷാജി സംവിധാനം ചെയ്ത"ധീരൻ". മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും സൂപ്പർ വിജയം നേടി പ്രദർശനം തുടരുകയാണ് ദേവദത്ത് ഷാജി ചിത്രം "ധീരൻ". ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രമാണ് 'ധീരൻ'. ചീയേർസ് എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിലെ വിൻ്റേജ് താരങ്ങളായ സീനിയേഴ്സും ജൂനിയർ താരങ്ങളും ഒരുപോലെ തകർത്താടുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ഗംഭീര ഹാസ്യ രംഗങ്ങളാണ്. തുടക്കം മുതൽ അവസാന നിമിഷം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രം, അവരെ ത്രില്ലടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

പൊട്ടിച്ചിരിപ്പിക്കുന്ന നാട്ടിൻപുറത്തുകാരായാണ് അശോകനും സുധീഷും ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ വ്യത്യസ്ത മേക്കോവറാണ് വിനീതിന്റേത്. മാസും ക്ലാസും കോമഡിയും ചേർന്ന കഥാപാത്രങ്ങളാണ് ജഗദീഷും മനോജ് കെ ജയനും കൈകാര്യം ചെയ്തിരിക്കുന്നത്. സീനിയർ താരങ്ങൾക്കൊപ്പം ജൂനിയർ താരങ്ങളും കയ്യടി നേടുന്നുണ്ട്.സീനിയർ - ജൂനിയർ താരങ്ങളുടെ ഓൺസ്ക്രീൻ രസതന്ത്രമാണ് ധീരൻ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. സിദ്ധാർഥ് ഭരതൻ, അശ്വതി മനോഹരൻ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേർസ് എന്റർടൈൻമെന്റ് നിർമിച്ച ചിത്രം കൂടിയാണ് ധീരൻ.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം - ഹരികൃഷ്ണൻ ലോഹിതദാസ്, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT