Film News

മേയ് 27ന് 'കുറ്റവും ശിക്ഷയും' തിയറ്ററുകളില്‍, ആസിഫലിക്കൊപ്പം രാജീവ് രവി

രാജീവ് രവി സംവിധാനം ചെയ്ത പൊലീസ് ത്രില്ലര്‍ കുറ്റവും ശിക്ഷയും മേയ് 27ന് തിയറ്ററുകളില്‍. ആസിഫലി, അലന്‌സിയര്‍ ലേ ലോപ്പസ്, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, രാജാമണി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. അരുണ്‍ കുമാര്‍ വി.ആര്‍ നിര്‍മ്മാണം. സിബി തോമസും ശ്രീജിത്ത് ദിവാകരനുമാണ് തിരക്കഥ. തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കുറ്റവും ശിക്ഷയും.

കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് നീളുന്ന പൊലീസ് അന്വേഷണമാണ് ട്രെയിലറില്‍ പരാമര്‍ശിക്കുന്നത്. സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ട്രെയിലര്‍. ഡോണ്‍ വിന്‍സന്റ് സംഗീതവും അജിത്കുമാര്‍ ബി.എഡിറ്റിംഗും. സാബു ആദിത്യനും കൃപേഷ് അയ്യപ്പന്‍കുട്ടിയുമാണ് ആര്‍ട്ട് ഡയറക്ഷന്‍. തപസ് നായക് സൗണ്ട് ഡിസൈന്‍.

ശ്രിന്ദ, ദിനേഷ് പ്രധാന്‍, ദശ്രാജ് ഗുജാര്‍, പുജാ ഗുജര്‍, സഞ്ജയ് വിരോധി, മഹേശ്വരി ഷെഖാവത്, മനോ ജോസ്, മധുസൂധന്‍ എന്നിവരാണ് അഭിനേതാക്കള്‍.

എത്രത്തോളം പ്രയാസങ്ങള്‍ നേരിട്ടാണ് കുറ്റവും ശിക്ഷയും ഷൂട്ട് ചെയ്തതെന്ന് സിനിമയിലെ രംഗങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകുമെന്ന് ആസിഫ് അലി.

ആസിഫലിയുടെ വാക്കുകള്‍

ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളിലൊക്കെ തിരക്കഥയും ഡയലോഗുകളും നേരത്തെ നല്‍കുമായിരുന്നു. അതിനാല്‍ തയ്യാറെടുപ്പുകളോടെയാണ് ഞാന്‍ സാധാരണയായി സെറ്റില്‍ എത്തുന്നത്. എന്നാല്‍ ഈ സിനിയിലെത്തിയപ്പോള്‍ സിനിമയിലെ കാരക്ടറിനെ കുറിച്ച് മാത്രമാണ് രാജീവേട്ടന്‍ പറഞ്ഞത്. സെറ്റില്‍ എത്തി ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഷൂട്ട് ചെയ്യുന്നത്. അടുത്തതായി ചെയ്യേണ്ട സീന്‍ എനിക്ക് കണ്‍വിന്‍സ്ഡ് അല്ലെങ്കില്‍ അദ്ദേഹം ഷൂട്ട് ചെയ്യില്ല. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നത്.

കേരള ക്രൈം ഫയല്‍സിനായി മുടി മാറ്റാന്‍ പറഞ്ഞപ്പോള്‍ ആദ്യമുണ്ടായത് ഒരു ഞെട്ടലായിരുന്നു: നൂറിന്‍ ഷെരീഫ്

ഉറുമ്പിനെ കാണിക്കുമ്പോൾ അത് ശരിക്കും നടക്കുന്ന ശബ്ദം വരെ ഉപയോ​ഗിച്ചിട്ടുണ്ട്; പ്രേമത്തിലെ ശബ്ദങ്ങളെക്കുറിച്ച് വിഷ്ണു ​ഗോവിന്ദ്

ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് പാടിയ ‘മുസ്റ്റാഷ്’; ‘മീശ’ യിലെ പ്രൊമോഷണൽ ഗാനം ശ്രദ്ധ നേടുന്നു

"അച്ഛന്റെ കഥ പറയുന്നത് ഒറ്റ ടേക്ക്'; കഥ കേൾക്കുന്നതിന് മുൻപ് തന്നെ ഓകെ പറഞ്ഞതാണ് കെസിഎഫ്-2 ; സിറാജുദ്ധീൻ നാസർ അഭിമുഖം.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

SCROLL FOR NEXT