Film News

വേണു,രാജീവ് രവി, ആഷിഖ് അബു, ജെയ് കെ; മലയാളത്തില്‍ വീണ്ടുമൊരു ആന്തോളജി ചിത്രം ഒരുങ്ങുന്നു 

THE CUE

അഞ്ച് സുന്ദരികള്‍ക്ക് ശേഷം മലയാളത്തില്‍ മറ്റൊരു ആന്തോളജി ചിത്രം കൂടിയൊരുങ്ങുന്നു. രാജീവ് രവി, വേണു,ആഷിഖ് അബു, ജെയ് കെ എന്നീ സംവിധായകര്‍ ചേര്‍ന്നായിരിക്കും ചിത്രമൊരുക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

വിവിധ കാലഘട്ടങ്ങള്‍ പറയുന്ന സിനിമയിലെ ഒരു ഭാഗം ഇതിനകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായ എസ്ര സംവിധാനം ചെയ്ത ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. മറ്റു മൂന്ന് സിനിമകളുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്.

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം അവസാനമായിട്ടായിരിക്കും ആരംഭിക്കുക. അദ്ദേഹം സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും പുതിയ ചിത്രം ആരംഭിക്കുക

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമല്‍ നീരദ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹീര്‍ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് 2013ലായിരുന്നു അഞ്ച് സുന്ദരികള്‍ ഒരുക്കിയത്. അഞ്ചു പെണ്ണുങ്ങളുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'നാലു പെണ്ണുങ്ങള്‍', 2009ല്‍ പുറത്തിറങ്ങിയ കേരള കഫെ എന്നിവയും മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ആന്തോളജി ചിത്രങ്ങളാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT