Film News

അതിരാത്രവുമായി സാമ്യം, മമ്മൂട്ടിക്ക് പകരം രാജാവിന്റെ മകനിലേക്ക് മോഹന്‍ലാല്‍ എത്താന്‍ കാരണം

മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍ എന്ന സിനിമയിലേക്ക് മമ്മൂട്ടിയെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തും ഉള്‍പ്പെടെ നിരവധി തവണ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അതിരാത്രം എന്ന സിനിമയിലെ കഥാപാത്രവുമായി വലിയ വ്യത്യാസമില്ലെന്ന കാരണത്തിലാണ് രാജാവിന്റെ മകന്‍ മമ്മൂട്ടിയില്‍ നിന്ന് മോഹന്‍ലാലിലേക്ക് എത്തിയതെന്ന് നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസ്.

ജൂബിലി ജോയ് തോമസ് പറഞ്ഞത്

ആദ്യമേ നമ്മള്‍ മമ്മൂട്ടിയെ വച്ചാണ് പ്ലാന്‍ ചെയ്തിരുന്നത്. സബ്ജക്ട് വന്നപ്പോള്‍ മമ്മൂട്ടി മുമ്പ് ചെയ്ത അതിരാത്രവുമായി കഥാപാത്രത്തിന് വ്യത്യാസമില്ലെന്ന് തോന്നി, അങ്ങനെ ലാലിനെ കാസ്റ്റ് ചെയ്തു. മോഹന്‍ലാലിന് അതൊരു സൂപ്പര്‍ഹിറ്റായി, മോഹന്‍ലാല്‍ അത് നന്നായി ചെയ്തു. മോഹന്‍ലാലിന്റെ വിന്‍സന്റ് ഗോമസ് അതില്‍ ഉപയോഗിച്ചിരുന്നത് എന്റെ ഹോണ്ടാ കാര്‍ ആണ്. വര്‍ക്കലയിലെ കുഞ്ഞ് സുരേന്ദ്രബാബു എന്നൊരാള്‍ ഇറക്കുമതി ചെയ്ത വാഹനമായിരുന്നു. ശ്യാമ എന്ന സിനിമയില്‍ ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു കാര്‍ കൊണ്ടുവന്നത്. ശ്യാമ എന്ന സിനിമയിലെ ഒരു സീനില്‍ പ്രൊഡ്യൂസര്‍ വന്നിറങ്ങുന്നത് ആ കാറിലാണ്.. രാജാവിന്റെ മകന്‍ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ ആ കാറില്‍ വന്നിറങ്ങുന്ന രംഗമുണ്ട്. ക്യാമറയുടെ തൊട്ടുമുന്നിലാണ് കാര്‍ ഇരമ്പി വന്ന് നില്‍ക്കുന്നത്. കൈവിട്ടു പോകേണ്ടതായിരുന്നു. നല്ല ടെന്‍ഷനിലുമായിരുന്നു ഞങ്ങള്‍.

മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലാണ് ജോയ് തോമസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ 1986ലാണ് റിലീസ് ചെയ്തത്. വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

reason behind Mammootty rejected Rajavinte makan, Mohanlal movie

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT