Film News

WOW, ഇത് എന്തൊരു ഗംഭീര സിനിമ: '83'യെ പ്രശംസിച്ച് രജനികാന്ത്

രണ്‍വീര്‍ സിംഗ് കേന്ദ്ര കഥാപാത്രമായ 83 സിനിമയെ പ്രശംസിച്ച് നടന്‍ രജിനികാന്ത്. 'വൗ, ഇത് എന്തൊരു ഗംഭീര സിനിമ' എന്നാണ് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചത്. 83 എന്ന സിനിമ നിര്‍മ്മിക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും രജനികാന്ത് അഭിനന്ദനവും അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്ര മുഹൂര്‍ത്തമായ 1983ലെ വേള്‍ഡ്കപ്പ് വിജയത്തെ കുറിച്ചാണ് 83. ചിത്രത്തില്‍ ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരവും ക്യാപ്റ്റുമായിരുന്ന കപില്‍ ദേവിനെയാണ് രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചിരിക്കുന്നത്.

കബീര്‍ ഖാന്‍ ആണ് 83 സംവിധാനം ചെയ്തിരിക്കുന്നത്. താഹിര്‍ രാജ് ഭാസിന്‍, ജീവ, സാഖിബ് സലീം, ജതിന്‍ സര്‍ണ, ചിരാഗ് പാട്ടില്‍, ദിന്‍കര്‍ ശര്‍മ, നിഷാന്ത് ദാഹിയ, ഹാര്‍ഡി സന്ധു, സഹില്‍ ഖട്ടര്‍, അമ്മി വിര്‍ക്, ആദിനാഥ് കോത്താരെ, ധൈര്യ കര്‍വ, ആര്‍. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഡിസംബർ 24നാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രം കബീര്‍ ഖാന്‍, ദീപിക പദുകോണ്‍, വിഷ്ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, 83 ഫിലിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളില്‍ ദീപിക പദുകോണും എത്തുന്നുണ്ട്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT