Film News

മനക്കരുത്തുള്ള സീത; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ'; ആലിയ ഭട്ടിന്റെ ക്യാരക്ടർ ചിത്രം പുറത്ത്

ബാഹുബലിക്ക് ശേഷം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍' കാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് എസ്.എസ്. രാജമൗലി. ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രമാണ് സംവിധായകന്‍ പുറത്തുവിട്ടത്. രാമരാജുവിന് വേണ്ടി നിശയദാര്‍ഢ്യത്തോടെയുള്ള സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കും എന്ന കുറിപ്പോടെയാണ് സീതയായി വേഷമിടുന്ന ആലിയ ഭട്ടിന്റെ ചിത്രം രാജമൗലി പങ്കുവെച്ചിരിക്കുന്നത് . ആലിയയുടെ പിറന്നാള്‍ ദിനത്തിലാണ് കാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് 'ആർആർആർ'. 2021 ഒക്ടോബർ 13 ന് ആണ് സിനിമയുടെ റിലീസ് . തീയുടേയും ജലത്തിന്റെയും തടുക്കാനാവാത്ത പ്രവാഹത്തിന് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയായായിരുന്നു രാജമൗലി തന്റെ ട്വിറ്ററിലൂടെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജൂനിയർ എൻ.ടി.ആർ രാം ചരൺ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുങ്ങുന്നത്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT