Film News

നീലച്ചിത്രങ്ങള്‍ നിർമ്മിക്കുന്നതാണോ ആ ശരിയായ തീരുമാനം; കുന്ദ്രയുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി ട്രോളന്മാർ

അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രചരിക്കുന്നു. രാജ് കുന്ദ്രയുടെ പഴയ ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാചകങ്ങളുമാണ് ട്രോളുകളില്‍ നിറയുന്നത്. 'ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് ജീവിതം' എന്നാണ് കുന്ദ്രയുടെ ട്വിറ്റര്‍ ബയോയില്‍ പറയുന്ന സന്ദേശം. നീലച്ചിത്രങ്ങള്‍ നിർമ്മിക്കുന്നതാണോ കുന്ദ്ര പറയുന്ന ആ ശരിയായ തീരുമാനമെന്ന് ട്രോളുകളിൽ പറയുന്നു.

നീലച്ചിത്രങ്ങളും ലൈംഗികത്തൊഴിലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള കുന്ദ്രയുടെ പഴയ ട്വീറ്റും ട്രോളന്മാർ കുത്തിപ്പൊക്കിയിട്ടുണ്ട്. 'നീലച്ചിത്രങ്ങളും ലൈംഗികത്തൊഴിലും. ക്യാമറയിലൂടെയുള്ള ലൈംഗികതയ്‌ക്ക് പണം നൽകുന്നത് നിയമപരമാവുന്നത് എന്തുകൊണ്ട്? ഒരെണ്ണം മറ്റൊന്നിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?' 'ഇന്ത്യയിൽ സിനിമ താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയം കളിക്കുന്നു, രാഷ്ട്രീയക്കാർ നീലച്ചിത്രങ്ങൾ കാണുന്നു, നീലച്ചിത്ര താരങ്ങൾ സിനിമാ താരങ്ങളുമാകുന്നു..'.

അശ്‌ളീല ചിത്ര നിർമ്മാണ റാക്കറ്റുമായി ബന്ധമുണ്ടന്ന തെളിവ് ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും, അത് മൊബൈൽ ആപ്പുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്‌തെന്നാണ് കുന്ദ്രയ്ക്കെതിരെയുള്ള കേസ്. ഫെബ്രുവരിയിൽ മുംബൈ പോലീസ് അശ്ലീല ചിത്രം നിർമ്മിക്കുന്ന ഒരു റാക്കറ്റിനെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും, ഇയാൾക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പോലീസ് പറയുന്നു. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കെതിരെ നേരത്തെയും വിവാദങ്ങൾ ഉയർന്നിരുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT