Film News

മറ്റുള്ളവര്‍ക്ക് എന്ത് ഇഷ്ടമാകും എന്നല്ല, എനിക്ക് എന്താണ് വേണ്ടത് എന്നതിലാണ് എന്‍റെ കോണ്‍ഫിഡന്‍സ്: രാജ് ബി ഷെട്ടി

ഏത് സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നല്ല, ഏത് സിനിമയാണ് തനിക്ക് ഇഷ്ടമാകുന്നത് എന്നാണ് തനിക്ക് അറിയാവുന്നത് എന്ന് നടനും സംവിധായകനുമായ രാജ് ബി ഷെട്ടി. സു ഫ്രം സോ ജെ.പി. തുമിനാട് നരേറ്റ് ചെയ്യുമ്പോൾ 70 ശതമാനം സീരിയസും 30 ശതമാനം കോമഡിയുമായിരുന്നു. അവിടെ നിന്നാണ് സിനിമ മുഴുനീള കോമഡി ചിത്രമായതെന്നും രാജ് ബി ഷെട്ടി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

രാജ് ബി ഷെട്ടിയുടെ വാക്കുകൾ

ജെ.പി. തുമിനാട് ഈ കഥ നരേറ്റ് ചെയ്യുമ്പോൾ 70 ശതമാനം സീരിയസും 30 ശതമാനം കോമഡിയുമായിരുന്നു. എന്നാൽ അവിടെ നിന്നും മുഴുനീള കോമഡി ചിത്രമായി ഇത് ഒരുക്കാം എന്നത് എന്റെ തോന്നൽ മാത്രമാണ്. ഞാൻ ഒരു പ്രേക്ഷകനായാണ് കഥ കേട്ടത്. കേട്ടപ്പോൾ എനിക്ക് കുറച്ചുകൂടി കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയത് സിനിമയിലെ കോമഡിയാണ്. അതാണ് ഞാൻ പറഞ്ഞത്. സിനിമ എങ്ങനെ വർക്ക് ആകും എന്ന് എനിക്കറിയാം എന്നല്ല, ഞാൻ എന്ത് ചെയ്യുന്നു എന്നും എനിക്ക് എന്താണ് ഇഷ്ടം എന്നും എനിക്ക് നന്നായി അറിയാം. അവിടെയാണ് കാര്യം. അത് കേട്ടപ്പോൾ അദ്ദേഹം അതിൽ വർക്ക് ചെയ്തു. അതാണ് നാം ഇപ്പോൾ കാണുന്ന സിനിമ.

ജെ പി തുമിനാടിന്റെ വാക്കുകൾ

സു ഫ്രം സോയുടെ കഥ ആദ്യം പറയുന്നത് രാജ് ബി ഷെട്ടിയോടാണ്. ഒന്തു മൊട്ടയിൻ കഥൈ മുതലേ ഞാൻ രാജ് സാറിനൊപ്പം ഉണ്ട്. അന്നു മുതൽ ഒരുപാട് കഥകൾ ഞങ്ങൾ ഡിസ്കസ് ചെയ്തിട്ടുണ്ട്. പക്ഷെ, അതൊന്നും സിനിമയാകാൻ പാകത്തിന് പൊട്ടൻഷ്യൽ ഉണ്ടായിരുന്നില്ല. എന്നാൽ, ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹം പല സജഷനുകൾ തന്നു. ഈ സിനിമയുടെ ആദ്യത്തെ ലൈൻ വളരെ സീരിയസായിരുന്നു. പക്ഷെ, രാജ് ബി ഷെട്ടി പറഞ്ഞു, ഇതിലെ 70 ശതാമാനം മാറ്റിവെക്ക്. ബാക്കി 30 ശതമാനം എടുത്ത്, അതിൽ ഹ്യുമർ കൊണ്ടു വാ. പടം വർക്ക് ആകും എന്ന്. അതിന് ശേഷം ഒരുപാട് കൂടിയാലോചനകൾ നടന്നു. എന്നിട്ടാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് സിനിമ എത്തുന്നത്.

കെഎസ്എഫ്ഇക്ക് ഒരു ലക്ഷം കോടി രൂപ ബിസിനസ്സ് നേട്ടം; ഇന്ത്യയിലെ ആദ്യ MNBC

ഈ സിനിമയിലെ കഥാപാത്രവും എന്‍റെ സ്വഭാവവും തമ്മില്‍ യാതൊരു ബന്ധവുമില്ല: പ്രീതി മുകുന്ദന്‍

ആ സിനിമയ്ക്കായി ജോണി ആന്‍റണി മരിച്ച് പണിയെടുത്തിട്ടുണ്ട്, അതൊരു ടോം ആന്‍ഡ് ജെറി പാറ്റേണില്‍ പോകുന്ന സിനിമ: ഹരിശ്രീ അശോകന്‍

ഡോണള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര യുദ്ധങ്ങള്‍

ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ സാമൂഹ്യ കുടുംബ സുരക്ഷ ബോധവൽക്കരണ പരിപാടി റൈസിന് മികച്ച പ്രതികരണം

SCROLL FOR NEXT